Quantcast

സൗദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 15201 നിയമ ലംഘകര്‍

താമസ രേഖ കാലാവധി അവസാനിച്ചവര്‍, അനധികൃതമായി രാജ്യത്തേക്ക് നുഴഞ്ഞു കയറിയവര്‍. തൊഴില്‍ നിയമ ലംഘനം നടത്തിയവര്‍ എന്നിവരാണ് പിടിയിലായത്

MediaOne Logo

Web Desk

  • Updated:

    2023-10-08 02:31:58.0

Published:

8 Oct 2023 12:26 AM IST

സൗദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 15201 നിയമ ലംഘകര്‍
X

സൗദിയില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ പതിനയ്യായിരത്തിലധികം നിയമലംഘകര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. താമസ രേഖ കാലാവധി അവസാനിച്ചവര്‍, അനധികൃതമായി രാജ്യത്തേക്ക് നുഴഞ്ഞു കയറിയവര്‍. തൊഴില്‍ നിയമ ലംഘനം നടത്തിയവര്‍ എന്നിവരാണ് പിടിയിലായത്. ഇതിനികം പിടിയിലായ നിയമലംഘകരില്‍ എണ്ണായിരത്തിലേറെ പേരെ നാട് കടത്തിയതായും മന്ത്രാലയം അറിയിച്ചു.

സൗദിയില്‍ താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാനിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ ശക്തമായി തുടരുന്നു. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍നിന്ന് 15201 വിദേശികള്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 9233 ഇഖാമ നിയമ ലംഘകരും 4271 അതിര്‍ത്തി സുരക്ഷാചട്ട ലംഘകരും 1697 തൊഴില്‍ നിയമലംഘകരുമാണ് അറസ്റ്റിലായത്.

അതിര്‍ത്തിവഴി രാജ്യത്തേക്ക് നുഴഞ്ഞുകടക്കാന്‍ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായ 527 പേരും ഇതിലുള്‍പ്പെടും. പിടിയിലായവരില് 55 ശതമാനം യമനികളും 43 ശതമാനം എത്യോപ്യക്കാരും 2 ശതമാനം മറ്റ് രാജ്യക്കാരുമാണ്. അതിര്‍ത്തികള്‍വഴി അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 66 പേരും പിടിയിലായിട്ടുണ്ട്. നിയമനടപടികള്‍ പൂര്‍ത്തിയായ 8058 നിയമലംഘകരെ ഒരാഴ്ച്ചക്കിടെ നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

TAGS :

Next Story