27 രാജ്യങ്ങളിൽ നിന്ന് 179 പ്രദർശകർ: വേറിട്ട അനുഭവമായി ജിദ്ദ ഇന്റർനാഷണൽ എക്സിബിഷൻ
ബിസിനസ് മേഖലയുടെയും പൊതുമേഖലയുടെയും ശ്രദ്ധ പിടിച്ചുപറ്റാൻ എക്സിബിഷന് കഴിഞ്ഞു

ജിദ്ദ: പുതിയ അനുഭവമായി ജിദ്ദ അന്താരാഷ്ട്ര ടൂറിസം ആൻഡ് ട്രാവൽ എക്സിബിഷൻ. 27 രാജ്യങ്ങളിൽ നിന്ന് 179 പ്രദർശകരാണ് പരിപാടിയിൽ പങ്കെടുത്തത്. പ്രാദേശിക അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രങ്ങളെയും ഉത്പന്നങ്ങളെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ നിരവധി ഉത്പന്നങ്ങളും സേവനങ്ങളുമാണ് അവതരിപ്പിച്ചത്. മാധ്യമങ്ങളുടെയും ബിസിനസ് മേഖലയുടെയും പൊതുമേഖലയുടെയും ശ്രദ്ധ പിടിച്ചുപറ്റാൻ എക്സിബിഷന് കഴിഞ്ഞു.
സന്ദർശകർക്കും പങ്കെടുത്തവർക്കും നെറ്റ്‍വർക്ക് വളർത്തിയെടുക്കാനുള്ള പ്ലാറ്റ്ഫോമായി പരിപാടി മാറി. പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് അവരുടെ ബ്രാൻഡുകൾ പ്രോത്സാഹിപ്പിക്കാനും, അറിവ് കൈമാറ്റം, പുതിയ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കൽ, മേഖലയിലെ ഏറ്റവും പുതിയ പ്രവണതകളെക്കുറിച്ച് പഠിക്കൽ എന്നിവക്കുള്ള അവസരം സൃഷ്ടിക്കലാണ് പ്രദർശനത്തിന്റെ ലക്ഷ്യം.
Next Story
Adjust Story Font
16

