Quantcast

മൂന്നാമത് ഹജ്ജ്, ഉംറ സേവന സമ്മേളനം ജിദ്ദയിലെ സൂപ്പർ ഡോമിൽ

സൗദി അറേബ്യയുടെ ഗുണപരമായ പദ്ധതികൾ ലോകത്തിന് പരിചയപ്പെടുത്തുകയാണ് സമ്മേളനത്തിലൂടെ ലക്ഷ്യമിടുന്നത്

MediaOne Logo

Web Desk

  • Updated:

    2023-10-28 20:12:43.0

Published:

28 Oct 2023 8:08 PM GMT

3rd Hajj and Umrah Service Conference to be held at Super Dome
X

മൂന്നാമത് ഹജ്ജ്, ഉംറ സേവന സമ്മേളനവും പ്രദർശനവും ജനുവരിയിൽ നടക്കുമെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രി അറിയിച്ചു. ജനുവരി എട്ടു മുതൽ 11 വരെ ജിദ്ദ സൂപ്പർ ഡോമിലാണ് പരിപാടി. ഹജ്ജ്-ഉംറ സേവന മേഖലയിൽ പ്രവർത്തിക്കുന്നവരും രാജ്യത്തിനകത്തും പുറത്തുമുള്ള ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുക്കും.

സൗദി അറേബ്യയുടെ ഗുണപരമായ പദ്ധതികൾ ലോകത്തിന് പരിചയപ്പെടുത്തുകയാണ് സമ്മേളനത്തിലൂടെ ലക്ഷ്യമിടുന്നത്. ഹജ്ജ്-ഉംറ സമയങ്ങളിൽ നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും ലോകമെമ്പാടുമുള്ള ഹജ്ജ്, ഉംറ തീർഥാടകരുടെ വരവ് സുഗമമാക്കുന്നതിനും മന്ത്രാലയം നടത്തിവരുന്ന പ്രവർത്തനങ്ങൾ ഇവിടെ വിശദീകരിക്കും. ഹജ്ജ്-ഉംറ സേവന മേഖലയിൽ പ്രവർത്തിക്കുന്നവരെയും രാജ്യത്തിനകത്തും പുറത്തുമുള്ള ഉദ്യോഗസ്ഥരെയും ഒരുമിച്ച് കൊണ്ടുവരുന്ന വേദിയായിരിക്കും ഇതെന്ന് ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ പറഞ്ഞു.

തീർഥാടകരുടെ അനുഭവം സമ്പന്നമാക്കാൻ ലക്ഷ്യമിട്ടുള്ള നിരവധി പുതിയ സേവനങ്ങളുടെയും , സാങ്കേതികവിദ്യകളുടെയും തുടക്കം കുറിക്കുന്ന വേദിയായിരിക്കും ഇതെന്നും മന്ത്രി കൂട്ടിച്ചേർത്തു. 83 മന്ത്രിമാരും പ്രതിനിധി സംഘത്തലവന്മാരും ഉൾപ്പെടെ ഒരു ലക്ഷത്തിലധികം സന്ദർശകരാണ് കഴിഞ്ഞ വർഷം സമ്മേളനത്തിനെത്തിയത്. 360 സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും പങ്കെടുത്തു. ഹജ്ജ്, ഉംറ, സന്ദർശനം എന്നീ മേഖലകളിൽ 200ലധികം കരാറുകൾ കഴിഞ്ഞ വർഷം ഒപ്പിട്ടിട്ടുണ്ട്.

TAGS :

Next Story