Quantcast

സൗദി കിഴക്കൻ പ്രവിശ്യയിൽ 43 ട്രാഫിക് സിഗ്നലുകൾ റദ്ദാക്കി

മേഖലയിൽ 690 ഇന്റർസെക്ഷനുകളും 367 ക്രോസിങ്ങുകളും ഒരുക്കി

MediaOne Logo

Web Desk

  • Published:

    12 Jan 2026 3:59 PM IST

43 traffic signals canceled in Saudi Eastern Province
X

റിയാദ്: ദമ്മാം ന​ഗരത്തിലെ ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനായി 2025-ൽ 43 ട്രാഫിക് സിഗ്നലുകൾ റദ്ദാക്കിയതായി കിഴക്കൻ പ്രവിശ്യാ മുനിസിപ്പാലിറ്റി. ​ഗതാ​ഗതം മെച്ചപ്പെടുത്തുന്നതിനായി മേഖലയിൽ 690 ഇന്റർസെക്ഷനുകളും സുരക്ഷാ മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള 367 ക്രോസിങ്ങുകളും ഒരുക്കി. അപകട സാധ്യതകൾ കുറക്കുന്നതിനായി 225 നിർണായക പോയിന്റുകളും തയ്യാറാക്കിയതായി പ്രവിശ്യയിലെ നിർമാണ മേഖലാ അണ്ടർ സെക്രട്ടറി മസാൻ മഖ്റജി വിശദീകരിച്ചു.

സ്കൂളുകളുകൾക്കും ​ഗവൺമെന്റ് സ്ഥാപനങ്ങൾക്കും സമീപമുള്ള റോഡുകളിലായി 738 സ്ഥലങ്ങളിൽ സുരക്ഷാ നടപടികൾ ഏർപ്പെടുത്തി. ഉയർന്ന ​ഗതാ​ഗത തിരക്ക് അനുഭവപ്പെടുന്ന വാണിജ്യ സൗകര്യങ്ങളിലേക്കായി 1,227 പ്രവേശന കവാടങ്ങളും എക്സിറ്റുകളും ഉൾപ്പെടുത്തിയ ​ഗതാ​ഗത പഠനവും മേഖലയിലെ പ്രധാന നേട്ടങ്ങളാണെന്ന് മഖ്റജി കൂട്ടിച്ചേർത്തു.

TAGS :

Next Story