2025-ൽ ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിലെത്തിയത് 5.3 കോടി യാത്രക്കാർ
അന്താരാഷ്ട്ര, ആഭ്യന്തര സർവീസുകളുടെ എണ്ണത്തിലും ഗണ്യമായ വർധനവ്

ജിദ്ദ: 2025-ൽ ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത് 5.3 കോടി യാത്രക്കാർ. സൗദിയുടെ വ്യോമ ഗതാഗത മേഖലയുടെ വളർച്ചയെയാണ് ഇത് സൂചിപ്പിക്കുന്നത്. രാജ്യത്തെ വ്യോമയാന, ടൂറിസം മേഖലകളെ ആഗോള കേന്ദ്രമാക്കുക എന്ന സൗദി വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിമാനത്താവളത്തിന്റെ ശേഷി വർധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ നേട്ടം. കഴിഞ്ഞ വർഷം വിമാനത്താവളത്തിൽ അന്താരാഷ്ട്ര, ആഭ്യന്തര സർവീസുകളുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് ഉണ്ടായത്.
Next Story
Adjust Story Font
16

