Quantcast

2025 രണ്ടാം പാദം; മക്കയിലെത്തിയത് 54 ലക്ഷം ഉംറ തീർഥാടകർ

കണക്കുകൾ പുറത്തുവിട്ട് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് ‌

MediaOne Logo

Web Desk

  • Published:

    20 Nov 2025 4:11 PM IST

5.4 million Umrah pilgrims in the second quarter of 2025
X

റിയാദ്: 2025 ഏപ്രിൽ- ജൂൺ കാലയളവിൽ മക്കയിലെത്തിയത് 54 ലക്ഷം ഉംറ തീർഥാടകരെന്ന് സൗദി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ്. ഇതിൽ 33 ലക്ഷം പുരുഷ തീർഥാടകരും 21ലക്ഷം സ്ത്രീ തീർഥാടകരുമാണ്. രാജ്യത്തിനകത്തുനിന്നുള്ള 41 ലക്ഷം ഉംറ തീർഥാടകരും വിദേശത്തുനിന്നുള്ള 13 ലക്ഷം തീർഥാടകരും ഇവരിൽ ഉൽപ്പെടുന്നു.

വിദേശത്ത് നിന്ന് വിമാനമാർ​ഗം എത്തുന്നവർ 71.6 ശതമാനമായപ്പോൾ കരമാർ​ഗം എത്തുന്നവർ 28.2% ആയി. വിദേശത്ത് നിന്ന് 0.2% ആളുകൾ കപ്പൽ മാർ​ഗവും മക്കയിൽ എത്തുന്നുണ്ട്. ഉംറ സീസണിന്റെ തിരക്ക് കുറയുന്ന ജൂൺ മാസത്തിലും 54 ലക്ഷം തീർഥാടകർ എത്തിയത് ശ്രദ്ധേയമാണ്.

TAGS :

Next Story