Quantcast

59 പുരാതന കേന്ദ്രങ്ങല്‍ കൂടി പുരാവസ്തു പട്ടികയില്‍

ഇതോടെ രാജ്യത്തെ പുരാവസ്തു രജിസ്റ്ററില്‍ ഇടം നേടിയ സ്ഥലങ്ങളുടെ എണ്ണം 8847 ആയി ഉയര്‍ന്നു

MediaOne Logo

Web Desk

  • Published:

    23 Nov 2023 6:54 AM IST

59 പുരാതന കേന്ദ്രങ്ങല്‍ കൂടി പുരാവസ്തു പട്ടികയില്‍
X

59 ചരിത്ര പ്രധാന സ്ഥലങ്ങളും കെട്ടിടങ്ങളും ദേശീയ പുരാവസ്തു രജിസ്റ്ററില്‍ ഉള്‍പ്പെടുത്താന്‍ സൗദി ഹെറിറ്റേജ് കമ്മീഷന്‍ അനുമതി നല്‍കി. ചരിത്ര പരമായും പൈതൃകപരമായും പ്രാധാന്യമുള്ള സ്ഥലങ്ങളും കെട്ടിടങ്ങളുമടങ്ങുന്നതാണ് പുതിയ പട്ടിക.

ഇതോടെ രാജ്യത്തെ മൊത്തം പുരാവസ്തു രജിസ്റ്ററില്‍ ഇടം നേടിയ സ്ഥലങ്ങളുടെ എണ്ണം 8847 ആയി ഉയര്‍ന്നു. തബൂക്ക് മേഖലയില്‍ നിന്നാണ് കൂടുതല്‍ സ്ഥളങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെട്ടത് 22 എണ്ണം. അല്‍ജൗഫില്‍ നിന്ന് 14ഉം, ജസാനില്‍ നിന്ന് 6ഉം, ഹാഇലില്‍ നിന്ന് 5ഉം, അസീര്‍, മദീന മേഖലകളില്‍ നിന്ന് 4 വീതവും, മക്കയില്‍ നിന്ന് 3ഉം, അല്‍ഖസീമില്‍ നിന്ന് 1ഉം പുതുതായി പട്ടികയില്‍ ഇടം നേടി.




TAGS :

Next Story