Quantcast

ടെലഗ്രാമിൽ നിന്ന് 3 മാസത്തിനിടെ നീക്കം ചെയ്തത് 70 ലക്ഷം തീവ്രവാദ പോസ്റ്റുകൾ

അൽഖ്വയ്ദ, ഐസിസ് ഭീകര സംഘടനകളുമായി ബന്ധപ്പെട്ടതാണ് നീക്കം ചെയ്ത പോസ്റ്റുകള്‍

MediaOne Logo

Web Desk

  • Updated:

    2023-07-04 19:37:32.0

Published:

4 July 2023 7:30 PM GMT

7 million terrorist posts were removed from Telegram in 3 months
X

സോഷ്യല്‍ മീഡിയാ പ്ലാറ്റ് ഫോമായ ടെലഗ്രാമില്‍ നിന്നും തീവ്രവാദ ഉള്ളടക്കം നിറഞ്ഞ എഴുപത് ലക്ഷത്തോളം വരുന്ന പോസ്റ്റുകള്‍ നീക്കം ചെയ്തതായി ആഗോള തീവ്രവാദ വിരുദ്ധ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടെയാണ് ഇത്രയും പോസ്റ്റുകള്‍ നീക്കം ചെയ്തത്. അല്‍ഖാഇദ, ഐസിസ് ഭീകര സംഘടനകളുമായി ബന്ധപ്പെട്ടതാണ് നീക്കം ചെയ്ത പോസ്റ്റുകള്‍.

ആഗോള തീവ്രവാദ വിരുദ്ധ കേന്ദ്രം ഇത്തിദാലാണ് വിവരങ്ങള്‍ പുറത്ത് വിട്ടത്. തീവ്രവാദം പ്രചരിപ്പിക്കുന്ന എഴുപത് ലക്ഷത്തിലധികം വരുന്ന സോഷ്യല്‍ മീഡിയാ പോസ്റ്റുകളും 1554 ചാനലുകളും നീക്കം ചെയ്തതായി കേന്ദ്രം അറിയിച്ചു. സോഷ്യല്‍ മീഡിയാ ആപ്പായ ടെലഗ്രാമുമായി സഹകരിച്ചാണ് ഇത്രയും പോസ്റ്റുകള്‍ നീക്കം ചെയ്തത്. കഴിഞ്ഞ മൂന്ന് മാസത്തിനിടയിലെ കണക്കുകളാണ് ഇത്. ആഗോള തലത്തില്‍ അറബിയില്‍ പ്രസിദ്ധീകരിക്കുന്ന പോസ്റ്റുകള്‍ നിരീക്ഷിച്ചാണ് തീവ്രവാദ സ്വഭാവമുള്ളവ ഇത്തിദാല്‍ കണ്ടെത്തുന്നത്.

ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളായ അല്‍ഖാഇദ, ഹയാത്തെ തഹ്രീര്‍ അല്‍ഷാം, ഐ.സി.സ് എന്നിവയുമായി ബന്ധപ്പെട്ടവയാണ് പോസ്റ്റുകള്‍. അല്‍ഖാഇദയുമായി ബന്ധപ്പെട്ട 535 ചാനലുകളും 35 ലക്ഷം പോസ്റ്റുകളും ഇക്കാലയളവില്‍ നീക്കം ചെയ്തു. ഹയാത്തെ തഹ്രീര്‍ അല്‍ഷാമുമായി ബന്ധപ്പെട്ട 403 ചാനലുകളും 9ലക്ഷത്തോളം വരുന്ന പോസ്റ്റുകളും നീക്കി.

ഐ.സി.സുമായിബന്ധപ്പെട്ട 616 ചാനലുകളും 17 ലക്ഷത്തോളം പോസ്റ്റുകളും നീക്കം ചെയ്തതായും ഇത്തിദാല്‍ വിശദീകരിച്ചു. സോഷ്യല്‍ മീഡിയ വഴിയുള്ള തീവ്രവാദനീക്കങ്ങള്‍ നിരീക്ഷിക്കുന്നതിന് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഇത്തിദാല്‍ സ്ഥാപിതമായത്. ഇതിനകം 2800 കോടിയിലധികം പോസറ്റുകളും 10218 ചാനലുകളും ഇത്തിദാല്‍ വഴി നീക്കം ചെയ്തിട്ടുണ്ട്.

TAGS :

Next Story