Quantcast

കൂളന്റ് ചോർച്ച; ബിഎഐസി BJ40 മോഡലുകൾ തിരിച്ചുവിളിച്ച് സൗദി വാണിജ്യ മന്ത്രാലയം

2021-22 കാലയളവിൽ നിർമിച്ചവയ്ക്ക് ബാധകമാകും

MediaOne Logo

Web Desk

  • Published:

    26 Jan 2026 6:24 PM IST

845 BAIC-BJ40 vehicles recalled due to coolant leak
X

റിയാദ്: ചൈനീസ് കമ്പനിയായ ബിഎഐസിയുടെ BJ40 മോഡലുകൾ തിരിച്ചുവിളിച്ച് സൗദി വാണിജ്യ മന്ത്രാലയം. കൂളന്റ് എക്സ്പാൻഷൻ ടാങ്കിലുള്ള ചോർച്ചകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നടപടി. 2021-22 കാലയളവിൽ നിർമിച്ച 845 മോഡലുകളെയാണ് വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചത്.

തിരിച്ചുവിളിച്ചവയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാൻ http://Recalls.sa എന്ന ഔദ്യോ​ഗിക വെബസൈറ്റ് വഴി വാഹനങ്ങളുടെ ചേസിസ് നമ്പർ നൽകി പരിശോധിക്കാം. അറ്റകുറ്റപ്പണികൾ ആവശ്യമെങ്കിൽ പ്രാദേശിക ഏജന്റായ പെട്രോമിൻ ഓട്ടോമോട്ടീവ് കമ്പനിയെ ടോൾ ഫ്രീ നമ്പറിൽ (8004420020) ബന്ധപ്പെട്ട് സേവനം സൗജന്യമായി സ്വീകരിക്കാം.

TAGS :

Next Story