2025 നാലാം പാദം;സൗദിയിൽ ബസ് സർവീസ് ഉപയോഗിച്ചത് 8.8 ലക്ഷത്തിലധികം യാത്രക്കാർ
ഏറ്റവും കൂടുതൽ യാത്രക്കാർ മക്കയിലാണ്

റിയാദ്: സൗദി അറേബ്യയിലെ ബസ് സർവീസുകൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തിയതായി പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. 2025 ന്റെ നാലാം പാദത്തിൽ (ഒക്ടോബർ - ഡിസംബർ) 8,84,000 ലധികം യാത്രക്കരാണ് സർവീസ് ഉപയോഗപ്പെടുത്തിയത്. ഈ കാലയളവിൽ ആകെ 43,200 ലധികം ബസ് സർവീസുകളും നടത്തി. ഏറ്റവും കൂടുതൽ യാത്രക്കാർ മക്കയിലാണ്. ഇവിടെ 2,59,600 പേരാണ് സർവീസ് ഉപയോഗപ്പെടുത്തിയത്.
റിയാദിൽ 1,98,400 യാത്രക്കാരും കിഴക്കൻ പ്രവിശ്യയിൽ 1,32,600 പേരും മദീനയിൽ 61,500 പേരും അസീറിൽ 55,400 പേരും സർവീസ് ഉപയോഗപ്പെടുത്തി. തബൂക്ക്: 44,500, ജസാൻ: 26,900, വടക്കൻ അതിർത്തി മേഖല: 26,800, ഖസീം: 23,600 ഹാഇൽ: 18,400, അൽ ജൗഫ്: 14,100, നജ്‌റാൻ: 13,900, അൽ ബഹ: 8,100 എന്നിങ്ങനെയാണ് മറ്റുള്ള പ്രവിശ്യകളിലെ കണക്കുകൾ.
Next Story
Adjust Story Font
16

