റമദാനിലെ ആദ്യ 20 ദിവസങ്ങൾ; ഇരുഹറമുകളിലെത്തിയത് 9.6 കോടി സന്ദർശകർ
മസ്ജിദുൽ ഹറം സന്ദർശിച്ചത് 5.7 കോടി വിശ്വാസികൾ

ജിദ്ദ: റമദാനിലെ ആദ്യ 20 ദിവസങ്ങളിൽ സൗദിയിലെ മസ്ജിദുൽ ഹറമും, മസ്ജിദുന്നബവിയും സന്ദർശിച്ചത് 9.6 കോടി ആളുകളെന്ന് ഇരുഹറം കാര്യാലയം അറിയിച്ചു. 5.7 കോടി വിശ്വാസികളാണ് മസ്ജിദുൽ ഹറം സന്ദർശിച്ചത്. കൂടാതെ 1.5 കോടി തീർഥാടകർ ഉംറ നിർവഹിച്ചു.
2.1 കോടി വിശ്വാസികളാണ് മസ്ജിദുന്നബവിയിലെത്തിയത്. ഇതിൽ 5,79,100 പേർ റൗദ ശരീഫ് സന്ദർശിക്കുകയും ചെയ്തു. അതോറിറ്റിയുടെ കാര്യക്ഷമമായ പ്രവർത്തനങ്ങളുടെയും തീർഥാടകർക്ക് നൽകുന്ന മികച്ച സേവനങ്ങളുടെയും ഫലമായാണ് സന്ദർശകരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
Next Story
Adjust Story Font
16

