മയക്കുമരുന്ന് കടത്ത്; സൗദിയിൽ സ്വദേശിയുടെയും സിറിയൻ പൗരന്റെയും വധശിക്ഷ നടപ്പിലാക്കി
കിഴക്കൻ പ്രവിശ്യയിലാണ് ശിക്ഷ നടപ്പാക്കിയത്

റിയാദ്: സൗദിയിലേക്ക് വലിയ രീതിയിൽ ആംഫെറ്റാമൈൻ ഗുളികകൾ കടത്തിയ കേസിൽ പ്രതികളായ ഒരു സ്വദേശി പൗരന്റെയും സിറിയൻ പൗരന്റെയും വധശിക്ഷ കിഴക്കൻ പ്രവിശ്യയിൽ നടപ്പിലാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അല ബിൻ ഇബ്രാഹിം ബിൻ അലി അൽ മഹ്ദർ എന്ന സൗദി പൗരനും, ബിലാൽ അബ്ദുള്ള അൽ സിദാവി എന്ന സിറിയൻ പൗരനുമാണ് ശിക്ഷിക്കപ്പെട്ടത്. സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. തുടർന്ന് നടന്ന കോടതി നടപടികൾക്കൊടുവിൽ കുറ്റം തെളിയുകയും വധശിക്ഷ നടപ്പിലാക്കാൻ ഉത്തരവിടുകയുമായിരുന്നു.
Next Story
Adjust Story Font
16

