Quantcast

ഹറമിലെത്തിയ തീർഥാടകന് നിസ്കാരപ്പായ നീട്ടി; ബംഗ്ലാദേശി ശുചീകരണ തൊഴിലാളിക്ക് മക്ക മുനിസിപ്പാലിറ്റിയുടെ ആദരം

നിസ്കാരപ്പായ തീർഥാടകന് നൽകുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്

MediaOne Logo

Web Desk

  • Published:

    12 Jan 2026 4:27 PM IST

ഹറമിലെത്തിയ തീർഥാടകന് നിസ്കാരപ്പായ നീട്ടി; ബംഗ്ലാദേശി ശുചീകരണ തൊഴിലാളിക്ക് മക്ക മുനിസിപ്പാലിറ്റിയുടെ ആദരം
X

ജിദ്ദ: മസ്ജിദുൽ ഹറമിലെത്തിയ തീർഥാടകന് സ്വന്തം നിസ്കാരപ്പായ നൽകിയ ബംഗ്ലാദേശ് സ്വദേശിയായ ശുചീകരണ തൊഴിലാളിയെ ആദരിച്ച് മക്ക മുനിസിപ്പാലിറ്റി. തൊഴിലാളി തന്റെ നിസ്കാരപ്പായ തീർഥാടകന് നൽകുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

തീർഥാടകരോടും സന്ദർശകരോടും കാണിക്കുന്ന അർപ്പണബോധവും ആത്മാർത്ഥതയും അംഗീകരിച്ചാണ് ഈ ആദരമെന്ന് മുനിസിപ്പാലിറ്റി അധികൃതർ പറഞ്ഞു. ബംഗ്ലാദേശി തൊഴിലാളിയുടെ വിനയവും സത്യസന്ധതയും പ്രകടിപ്പിക്കുന്ന വാക്കുകളും വീഡിയോടൊപ്പം പ്രചരിച്ചതോടെ അദ്ദേഹത്തിന് വ്യാപകമായ പിന്തുണ ലഭിച്ചു.

TAGS :

Next Story