Quantcast

പ്രവാസികളുടെ ജൂണ്‍ മാസത്തിലെ പണമിടപാടിലും കുറവ് രേഖപ്പെടുത്തി

പ്രവാസി കുടുംബങ്ങള്‍ സൗദിയിലെത്തിയത് ഇടിവിന് കാരണമായി

MediaOne Logo

Web Desk

  • Published:

    9 Aug 2023 7:50 AM IST

Decrease in the remittances
X

ആറാം മാസവും സൗദിയില്‍ നിന്നും പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തില്‍ കുറവ് നേരിട്ടു. ജൂണ്‍ മാസത്തില്‍ 1084 കോടി റിയാല്‍ വിദേശികള്‍ സ്വന്തം രാജ്യങ്ങളിലേക്ക് അയച്ചതായി ദേശീയ ബാങ്കായ സാമ പുറത്ത് വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഇത് മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 237 കോടി റിയാല്‍ കുറവാണ്. തൊട്ട് മുമ്പത്തെ മാസത്തെ അപേക്ഷിച്ച് 43 കോടി റിയാലിന്റെ കുറവും ജൂണില്‍ അനുഭവപ്പെട്ടു. ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ ശരാശരി തൊള്ളായിരത്തിനും ആയിരം കോടിക്കും ഇടയിലാണ് പണമിടപാട് നടന്നിരുന്നത്.

എന്നാല്‍ മെയില്‍ ഇത് 1124 കോടിയിലെത്തിയിരുന്നു. സൗദിയിലേക്കുള്ള കുടുംബ, ടൂറിസ്റ്റ്, ഉംറ വിസകളില്‍ വരുത്തിയ മാറ്റം കൂടുതല്‍ കുടുംബങ്ങളെയും ബന്ധുക്കളെയും സൗദിയിലേക്കെത്തിക്കുന്നതിന് കാരണമായി. ഇത് പ്രവാസികളുടെ കൂടുതല്‍ പണം സൗദിയില്‍ ചിലവഴിക്കാന്‍ കാരണമായതായും ഈരംഗത്തുള്ളവര്‍ അഭിപ്രായപ്പെടുന്നു.

TAGS :

Next Story