Quantcast

സൗദിയിൽ റെയിൽവേ ട്രാക്കുകളിൽ അതിക്രമിച്ചു കടന്നാൽ 5 ലക്ഷം റിയാൽ പിഴയും രണ്ട് വർഷം തടവും

റെയിൽവേ ട്രാക്കുകൾ അതിക്രമിച്ചു കടക്കുന്നത് പൊതുമുതലിനും സ്വകാര്യ സ്വത്തിനും നാശനഷ്ടങ്ങൾ വരുത്തും

MediaOne Logo

Web Desk

  • Published:

    13 Jan 2026 2:20 PM IST

സൗദിയിൽ റെയിൽവേ ട്രാക്കുകളിൽ അതിക്രമിച്ചു കടന്നാൽ 5 ലക്ഷം റിയാൽ പിഴയും രണ്ട് വർഷം തടവും
X

റിയാദ്: സൗദി അറേബ്യയിലെ റെയിൽവേ ട്രാക്കുകളിൽ അതിക്രമിച്ചു കടക്കുന്നവർക്ക് അഞ്ച് ലക്ഷം റിയാൽ വരെ പിഴയും രണ്ട് വർഷം വരെ തടവും ശിക്ഷയായി ലഭിക്കുമെന്ന് സൗദി റെയിൽവേ അതോറിറ്റി മുന്നറിയിപ്പ് നൽകി. റെയിൽവേ ട്രാക്കുകൾ അതിക്രമിച്ചു കടക്കുന്നത് പൊതുമുതലിനും സ്വകാര്യ സ്വത്തിനും നാശനഷ്ടങ്ങൾ വരുത്താൻ കാരണമാകുമെന്ന് അതോറിറ്റി വ്യക്തമാക്കി. റെയിൽവേ പാതകൾ മുറിച്ചുകടക്കാൻ അനുവദിക്കപ്പെട്ട പ്രത്യേക സ്ഥലങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്നും അധികൃതർ കർശനമായി നിർദേശിച്ചു. രാജ്യത്തെ റെയിൽവേ ശൃംഖലയിലുടനീളം സുരക്ഷ ഉറപ്പാക്കുന്നതിനായി "സേഫ് ഫോർ യു" ബോധവൽകരണ കാമ്പയിനും അതോറിറ്റി ആരംഭിച്ചിരുന്നു.

TAGS :

Next Story