രോഗികളുടെ സ്വകാര്യത ലംഘിച്ചു; സൗദിയിൽ ലേസർ ചികിത്സ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച ആരോഗ്യ പ്രവർത്തകൻ പിടിയിൽ
അൽ ഖുൻദുഫ ഗവർണറേറ്റിലാണ് സംഭവം

റിയാദ്: ലേസർ ചികിത്സ വേളയിൽ രോഗികളെ ചിത്രീകരിക്കുകയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്ത ആരോഗ്യ പ്രവർത്തകനെതിരെ സൗദി ആരോഗ്യ മന്ത്രാലയം കർശന നടപടി സ്വീകരിച്ചു. അൽ ഖുൻദുഫ ഗവർണറേറ്റിലാണ് സംഭവം.
ചികിത്സക്കായി എത്തുന്നവരുടെ ചിത്രങ്ങൾ പകർത്തുന്നതും അവരുടെ ചികിത്സാ രീതികളും കോസ്മെറ്റിക് നടപടിക്രമങ്ങൾ രേഖപ്പെടുത്തി പ്രചരിപ്പിക്കുന്നതും വലിയ കുറ്റമാണ്. ഹെൽത്ത് പ്രൊഫഷണൽ പ്രാക്ടീസ് ചട്ടങ്ങളുടെ ലംഘനമാണിതെന്നും മന്ത്രാലയം വ്യക്തമാക്കി. സംഭവത്തിൽ കുറ്റക്കാരനെതിരെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. ഇയാളുടെ ലൈസൻസ് റദ്ദാക്കുകയും കനത്ത പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.
Next Story
Adjust Story Font
16

