Quantcast

സൗദിയിൽ പഴകിയ ഉത്പന്നം നൽകി ഭക്ഷ്യ വിഷബാധ ഉണ്ടായാൽ വൻ പിഴ

MediaOne Logo

Web Desk

  • Published:

    30 Jan 2025 8:44 PM IST

സൗദിയിൽ പഴകിയ ഉത്പന്നം നൽകി ഭക്ഷ്യ വിഷബാധ ഉണ്ടായാൽ വൻ പിഴ
X

റിയാദ്: സൗദിയിൽ പഴകിയ ഉത്പന്നം നൽകി ഭക്ഷ്യ വിഷബാധ ഉണ്ടായാൽ വൻ പിഴ. ഭക്ഷ്യവിതരണ നിയമങ്ങൾ പാലിക്കാത്ത ഇത്തരം സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടിയായിരിക്കും സ്വീകരിക്കുക. ഭക്ഷ്യ വിഷബാധ മൂലം ജീവ ഹാനി സംഭവിക്കുന്ന സാഹചര്യത്തിൽ അത്തരം കേസുകൾ പബ്ലിക് പ്രോസിക്യൂഷനായിരിക്കും കൈകാര്യം ചെയ്യുക. കിച്ചൺ, റെസ്റ്റോറന്റ്, സെയിൽസ് ഔട്ലെറ്റുകൾ എന്നിവയിൽ നിന്നാണ് ഭക്ഷ്യ വിഷബാധ കണ്ടെത്തിയതെങ്കിൽ 3,000 മുതൽ 30,000 റിയാൽ വരെ പിഴ ഈടാക്കും. ഭക്ഷ്യ വിഷബാധ ഏൽക്കുന്ന ആളുകളുടെ എണ്ണത്തിന് അനുസരിച്ചായിരിക്കും പിഴ.വെയർ ഹൗസുകൾ, ഫാക്ടറികൾ, ഡിസ്ട്രിബ്യുഷൻ എന്നീ മേഖലകളിലെ നിയമ ലംഘനത്തിന് 6,000 മുതൽ 60,000 റിയാൽ വരെ പിഴ ഈടാക്കും. അനുവദിച്ച അളവിലുള്ള ബാക്ടീരിയകൾ അടങ്ങിയ ഭക്ഷണം, വൃത്തിഹീനമായ തൊഴിലാളികൾ എന്നിവ കണ്ടെത്തിയാലും പിഴ ഒടുക്കേണ്ടി വരും.സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയുടേതാണ് മുന്നറിയിപ്പ്.

TAGS :

Next Story