Quantcast

സൗദിയിലെ ഹുഫൂഫില്‍ മലയാളി യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

MediaOne Logo

Web Desk

  • Published:

    18 May 2025 7:26 PM IST

സൗദിയിലെ ഹുഫൂഫില്‍ മലയാളി യുവാവ് കുഴഞ്ഞ് വീണ് മരിച്ചു
X

ഹുഫൂഫ്: ജോലിക്ക് പുറപ്പെട്ട മലയാളി യുവാവ് സൗദിയിലെ ഹുഫൂഫില്‍ കുഴഞ്ഞ് വീണ് മരിച്ചു. കണ്ണൂര്‍ കൂത്ത്പറമ്പ് സ്വദേശി മുഹമ്മദ് നൗഫല്‍ പുത്തന്‍ പുരയിലാണ് ജോലി സ്ഥലത്തേക്കുള്ള യാത്രക്കിടെ വാഹനത്തില്‍ കുഴഞ്ഞ് വീണ് മരിച്ചത്. 40 വയസായിരുന്നു. ആറ് മാസം മുമ്പാണ് ജോലി മാറ്റത്തിന്‍റെ ഭാഗമായി നൗഫല്‍ ദുബൈയില്‍ നിന്നും ദമ്മാമിലെത്തിയത്. താല്‍ക്കാലിക ഒഴിവില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലിക്ക് പ്രവേശിച്ചെങ്കിലും സ്ഥിര ജോലിക്കുള്ള അന്വേഷണം തുടരുകയും ചെയ്തു. ഇതിനിടെ കഴി‍ഞ്ഞ ദിവസം അല്‍ഹസ ഹുഫൂഫില്‍ പുതിയ കമ്പനിയില്‍ ജോലി ലഭിക്കുകയും ഇന്ന് രാവിലെ ജോലിയില്‍ പ്രവേശിക്കുന്നതിനായി ദമ്മാമില്‍ നിന്നും യാത്ര തിരിക്കുകയും ചെയ്തു. ഹുഫൂഫിലേക്കുള്ള യാത്രക്കിടെയാണ് മരണം. മരണത്തിന് പത്ത് മിനുട്ട് മുമ്പ് വരെ ദമ്മാമിലുള്ള ബന്ധുക്കളെ ഫോണ്‍ ചെയ്തിരുന്നു. മൃതദേഹം ഹുഫൂഫ് ഹുസൈന്‍ അല്‍ അലി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കെഎംസിസി വെല്‍ഫയര്‍ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം സൗദിയില്‍ മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം നാട്ടിലുണ്ട്.

TAGS :

Next Story