Quantcast

ദമ്മാം വിമാനത്താവളത്തിൽ നിന്നും കാണാതായ മലയാളി യുവാവിനെ കണ്ടെത്തി

കോഴിക്കോട് ഫറോക്ക് സ്വദേശി ഹബീബ് വലിയ പീടിയേക്കലിനെയാണ് വിമാനത്താവളത്തിന്റെ പരിസരത്തുനിന്നും കണ്ടെത്തിയത്

MediaOne Logo

Web Desk

  • Published:

    15 Sept 2024 7:10 PM IST

ദമ്മാം വിമാനത്താവളത്തിൽ നിന്നും കാണാതായ മലയാളി യുവാവിനെ കണ്ടെത്തി
X

ദമ്മാം: നാല് ദിവസം മുമ്പ് ദമ്മാം വിമാനത്താവളത്തിൽ നിന്നും കാണാതായ മലയാളി യുവാവിനെ കണ്ടെത്തി. കോഴിക്കോട് ഫറോക്ക് സ്വദേശി ഹബീബ് വലിയ പീടിയേക്കലിനെയാണ് വിമാനത്താവളത്തിന്റെ പരിസരത്തുനിന്നും കണ്ടെത്തിയത്. മാനസിക അസ്വാസ്ത്യം പ്രകടിപ്പിച്ച ഹബീബിനെ സാമൂഹ്യ പ്രവർത്തകരും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു.

ഹൗസ് ഡ്രൈവറായ ഹബീബിനെ കഴിഞ്ഞ ബുധനാഴ്ച കോഴിക്കോട്ടേക്കുള്ള ഇൻഡിഗോ വിമാനത്തിൽ നാട്ടിലേക്ക് അയക്കുന്നതിന് സ്‌പോൺസർ വിമാനത്താവളത്തിൽ കൊണ്ട് വിട്ടു. എന്നാൽ വിമാനത്തിൽ യാത്ര ചെയ്യാതെ പുറത്തിറങ്ങിയ ഹബീബ് വിമാനത്താവള പരിസരത്ത് തന്നെ തങ്ങി. മാനസിക അസ്വാസ്ത്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങിയതെന്നാണ് ഹബീബ് പറയുന്നത്. നിരീക്ഷണ ക്യാമറകൾ പരിശോധിച്ച എയർപോർട്ട് പോലീസ് ശുചിമുറിയിൽ നിന്നാണ് ഒടുവിൽ ഹബീബിനെ കണ്ടെത്തിയത്.

കാണാതായ ഹബീബിനെ സ്‌പോൺസ് ഹുറൂബിൽ പെടുത്തിയിരുന്നു. എന്നാൽ ഹബീബീനെ കണ്ടെത്തിയ ഉടനെ ഇത് നീക്കി നൽകാമെന്നും നാട്ടിലേക്ക് വീണ്ടും ടിക്കറ്റെടുത്ത് നൽകാമെന്നും സ്‌പോൺസർ അറിയിച്ചു. നടപടികൾ പൂർത്തിയാക്കി അടുത്ത ദിവസം തന്നെ ഹബീബിനെ നാട്ടിലേക്ക് കയറ്റി അയക്കുവാനുള്ള ഒരുക്കത്തിലാണ് സാമൂഹ്യ പ്രവർത്തകരും നാട്ടുകാരും.

TAGS :

Next Story