സൗദിയിലെ ദമ്മാമിൽ കോഴിക്കോട് സ്വദേശി കെട്ടിടത്തിൽ നിന്നും വീണ് മരിച്ചു

ദമ്മാം: സൗദിയിലെ ദമ്മാമിൽ മലയാളി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു. കോഴിക്കോട് സ്വദേശി പന്തലകത്ത് അബ്ദുൽ റസാഖിനാണ് ദാരുണമായ മരണം. ദഹ്‌റാന്‍ റോഡിലെ ഗള്‍ഫ് പാലസിന് സമീപം നിര്‍മ്മാണം നടന്ന് കൊണ്ടിരിക്കുന്ന കെട്ടിടത്തിലാണ് സംഭവം. ഇന്ന് വൈകുന്നേരം ജോലിയുടെ ഭാഗമായി കെട്ടിടത്തിൽ കയറിയപ്പോൾ അബദ്ധത്തിൽ കാൽ വഴുതി വീഴുകയായിരുന്നു. കിഴക്കൻ പ്രവിശ്യയിലെ ഫറൂഖ് കോളജ് പൂർവവിദ്യാർഥി കൂട്ടായ്മയുടേയും സിജിയുടേയും സ്ഥാപകരിൽ ഒരാളാണ്. നിയമനടപടികൾ പൂർത്തിയാക്കാൻ മക്കളും ബന്ധുക്കളും ദമ്മാമിലുണ്ട്. മൃതദേഹം ദമ്മാം മെഡിക്കൽ കോംപ്ലക്സ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പരേതനായ മൊയ്തീന്‍ വീട്ടില്‍ അബ്ദുള്ള കോയയുടെയും, പുതിയ പന്തക്കലകത്ത് കുഞ്ഞിബിയുടെയും മകനാണ്. ഭാര്യ: പുതിയ പൊന്മാണിച്ചിന്റകം കുഞ്ഞു. മക്കള്‍: അബ്ദുള്ള (റിയാദ്), ഹസ്‌ന (ദമാം), ഡോ. അഹലാം (പാലക്കാട്), അഫ്‌നാന്‍ (യു.എസ്), മരുമക്കള്‍: പുതിയ മാളിയേക്കല്‍ യാസ്സര്‍ (റിയാദ്), ഡോ. ദലീല്‍, ഐബക്ക് ഇസ്മായില്‍, അന്‍സില താജ്. സഹോദരങ്ങള്‍: പി.പി. അബ്ദുല്‍ കരീം, റുഖിയ, ഫാത്തിമ, ഹാജറ, റൗമ, റാബിയ, ആമിനബി. ദമാമിലെ തെക്കേപ്പുറം കൂട്ടായ്മയുടെ പ്രധാന സംഘാടകരില്‍ ഒരാളാണ്
Adjust Story Font
16

