ഹാഇൽ ഡെപ്യൂട്ടി ഗവർണറായി പ്രിൻസ് ഫൈസൽ ബിൻ ഫഹദ് ബിൻ മുഖ്‌രിൻ തുടരും
നാല് വർഷത്തേക്ക് കൂടി സേവന കാലാവധി നീട്ടി
റിയാദ്: പ്രിൻസ് ഫൈസൽ ബിൻ ഫഹദ് ബിൻ മുഖ്‌രിൻ ബിൻ അബ്ദുൽ അസീസ് ഹാഇൽ ഡെപ്യൂട്ടി ഗവർണറായി തുടരും. നാല് വർഷത്തേക്കാണ് സേവന കാലാവധി നീട്ടിയത്. സർക്കാർ, ക്ഷേമ പ്രവർത്തനങ്ങളിലും മേഖലയിലെ തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിലും പ്രിൻസ് ഫൈസൽ ബിൻ ഫഹദ് ബിൻ മുഖ്‌രിൻ ശ്രദ്ധേയമായ പങ്കാണ് നിർവഹിച്ചത്. അന്താരാഷ്ട്ര വേദികളിൽ അദ്ദേഹം സൗദിയെ പ്രതിനിധീകരിക്കുകയും അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിനും ഹാഇൽ മേഖലയിലെ വികസന പ്രവർത്തനങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി. ആഭ്യന്തര മന്ത്രാലയത്തിൽ പ്രവർത്തിച്ചതിലൂടെ ഭരണനിർവഹണ രംഗത്ത് വലിയ അനുഭവ സമ്പത്താണ് പ്രിൻസ് ഫൈസലിനുള്ളത്. കൂടാതെ വിദേശകാര്യ നയം, ഡിജിറ്റൽ പരിവർത്തന മേഖലകളിൽ അദ്ദേഹം പരിശീലനവും നേടിയിട്ടുണ്ട്.
Next Story
Adjust Story Font
16

