സൗദിയിലെ നഗരങ്ങളിലേക്ക് ലോറികൾക്ക് പ്രവേശനത്തിന് നിയന്ത്രണം വരുന്നു
ചരക്കു നീക്കം വേഗത്തിലാക്കുക, നഗരത്തിൽ ഗതാഗത തിരക്ക് കുറക്കുക എന്നിവയും ലക്ഷ്യങ്ങളാണ്. പൊതു ഗതാഗത അതോറിറ്റിയാണ് ലോറികൾക്ക് ഏർപ്പെടുത്തുന്ന പുതിയ രീതി അറിയിച്ചത്

സൗദിയിലെ നഗരങ്ങളിലേക്ക് ലോറികൾക്ക് പ്രവേശനത്തിന് നിയന്ത്രണം വരുന്നു. ഓരോ ലോറിക്കും പ്രവേശിക്കാനുള്ള സമയം പൊതുഗതാഗത അതോറിറ്റി മുൻകൂട്ടി നിശ്ചയിച്ചു നൽകും. ഇലക്ട്രോണിക് സംവിധാനം ആദ്യ ഘട്ടത്തിൽ ജിദ്ദയിലാണ് പ്രാബല്യത്തിലാവുക.
സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളിൽ ട്രക്കുകളുടെ പ്രവേശനം ക്രമീകരിക്കാനാണ് പുതിയ സംവിധാനം. ചരക്കു നീക്കം വേഗത്തിലാക്കുക, നഗരത്തിൽ ഗതാഗത തിരക്ക് കുറക്കുക എന്നിവയും ലക്ഷ്യങ്ങളാണ്. പൊതു ഗതാഗത അതോറിറ്റിയാണ് ലോറികൾക്ക് ഏർപ്പെടുത്തുന്ന പുതിയ രീതി അറിയിച്ചത്. ഇതു പ്രകാരം, ഓരോ ലോറിക്കും നഗരത്തിലേക്ക് പ്രവേശിക്കാൻ പ്രത്യേക സമയം നിശ്ചയിച്ചു നൽകും. പുറത്തിറങ്ങേണ്ട സമയവും ഇതിലുണ്ടാകും. ഇലക്ട്രോണിക് സംവിധാനം വഴി ലോറികൾക്ക് ഓൺലൈൻ വഴി ഇതിനുള്ള സമ്മത പത്രം കരസ്ഥമാക്കാം.ആദ്യ ഘട്ടത്തിൽ ജിദ്ദയിലാണ് പദ്ധതി നടപ്പാക്കുക. പുതിയ സംവിധാനത്തോടെ നഗര കവാടങ്ങളിൽ ലോറികൾ കാത്തിരിക്കേണ്ട സാഹചര്യവും ഒഴിവാകും. വിലക്കുള്ള സമയങ്ങളിൽ നഗരങ്ങളിൽ പ്രവേശിക്കാൻ ലോറികൾക്ക് പ്രവേശിക്കാനാകില്ല. ലംഘിച്ചാൽ ട്രക്കുകൾ ക്യാമറയിൽ കുടുങ്ങും. പുതിയ സംവിധാനം നഗര മേഖലയിലെ യാത്രയും ചരക്കു നീക്കവും എളുപ്പത്തിലാക്കാൻ സഹായിക്കുമെന്നും അതോറിറ്റി അറിയിച്ചു.
Adjust Story Font
16

