Quantcast

സൗദിയിൽ ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കാത്ത സ്ഥാപനങ്ങള്‍ക്കും തൊഴില്‍ ദാതാക്കള്‍ക്കുമെതിരെ നടപടി

25 ലക്ഷം റിയാല്‍ പിഴയും റിക്രൂട്ടിംഗ് വിലക്കും ഏര്‍പ്പെടുത്തി

MediaOne Logo

Web Desk

  • Published:

    1 Aug 2025 10:54 PM IST

സൗദിയിൽ ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കാത്ത സ്ഥാപനങ്ങള്‍ക്കും തൊഴില്‍ ദാതാക്കള്‍ക്കുമെതിരെ നടപടി
X

ദമ്മാം: സൗദിയില്‍ തൊഴിലാളികളുടെയും ആശ്രിതരുടെയും ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കാത്തതിന് 110 സ്ഥാപനങ്ങള്‍ക്കും തൊഴില്‍ ദാതാക്കള്‍ക്കുമെതിരെ നടപടി. 25 ലക്ഷം റിയാല്‍ പിഴയും ചുമത്തി. ഇവര്‍ക്ക് താല്‍ക്കാലിക റിക്രൂട്ടിംഗ് വിലക്കും ഏര്‍പ്പെടുത്തിയതായി ആരോഗ്യ ഇന്‍ഷുറന്‍സ് കൗണ്‍സില്‍ വ്യക്തമാക്കി.

ആരോഗ്യ ഇൻഷുറൻസ് നൽകുന്നതിൽ പരാജയപ്പെടുന്നതുമായി ബന്ധപ്പെട്ട് തൊഴിലുടമകള്‍ക്ക് നിരവധി മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. എന്നാല്‍ സ്റ്റാറ്റസ് തിരുത്താനും ലംഘനങ്ങൾ പരിഹരിക്കാനും തയ്യാറാകാത്ത സാഹചര്യത്തിലാണ് നടപടി. സഹകരണ ആരോഗ്യ ഇൻഷുറൻസ് സംവിധാനത്തിലെ ആർട്ടിക്കിൾ 14 പ്രകാരമാണ് നടപടിയെന്നും കൗണ്‍സില്‍ വ്യക്തമാക്കി. ആരോഗ്യ ഇൻഷുറൻസ് ഗുണഭോക്താക്കളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിന് കൗണ്‍സില്‍ പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

TAGS :

Next Story