Quantcast

രാഹുൽ ഗാന്ധിക്കെതിരായ നടപടി; പ്രവാസി വെൽഫയർ ടേബിൾ ടോക്ക് സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    29 March 2023 6:46 PM IST

Pravasi Welfare on Rahul Gandhi
X

രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം റദ്ദാക്കിയ നടപടിക്കെതിരെ പ്രവാസി വെൽഫെയർ അൽഖോബാർ റീജിയണൽ കമ്മിറ്റി 'ജനാധിപത്യത്തിന്റെ മരണമണി' എന്ന പേരിൽ ടേബിൾ ടോക്ക് സംഘടിപ്പിച്ചു.

ഫാസിസത്തിന്റെ കൈകൾ രാഹുൽ ഗാന്ധിയിലെത്തി നിൽക്കുന്ന ഈയവസരത്തിലെങ്കിലും പ്രതിപക്ഷ കക്ഷികൾ ഭിന്നത മറന്ന് താൽകാലിക ഇലക്ഷൻ സഖ്യങ്ങൾ അല്ലാതെ മുൻകൂട്ടിയുള്ള ഒറ്റക്കെട്ടായ മുന്നേറ്റങ്ങൾ നടത്തേണ്ടതുണ്ടെന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തിൽ പ്രാദേശിക കക്ഷികളുടെയും സാമൂഹിക സംഘടനകളുടെയും പങ്കാളിത്തവും പ്രധാനപ്പെട്ടതാണെന്നും ടേബിൾ ടോക് വിലയിരുത്തി. സക്കീർ പറമ്പിൽ ഒ.ഐ.സി.സി, ഇഖ്ബാൽ കെ.എം.സി.സി, മുജീബ് കളത്തിൽ മീഡിയ ഫോറം, മുഹ്‌സിൻ ആറ്റശ്ശേരി, അസീസ് എ.കെ, സഫ്വാൻ, ഷജീർ തൂണേരി, ഫൗസിയ അനീസ്, റഊഫ് ചാവക്കാട് തുടങ്ങിയവർ സംസാരിച്ചു.

TAGS :

Next Story