മഴയിൽ പ്രകൃതിദത്ത തടാകമായി റൗദത്ത് മുഹന്ന; ഒഴുകിയെത്തി സന്ദർശകർ
ഖസീമിന്റെ കിഴക്കൻ ഭാഗത്തുള്ള അൽനബ്ഖിയാ പട്ടണത്തിന് സമീപമാണ് ഇടം

റിയാദ്: മഴയിൽ പ്രകൃതിദത്ത തടാകം രൂപപ്പെട്ടതോടെ സൗദിയിലെ റൗദത്ത് മുഹന്നയിലേക്ക് ഒഴുകിയെത്തി സന്ദർശകർ. ഖസീമിന്റെ കിഴക്കൻ ഭാഗത്തുള്ള അൽനബ്ഖിയാ പട്ടണത്തിന് സമീപമാണ് ഈ ഇടം. അടുത്തിടെ പെയ്ത മഴയെ തുടർന്ന് പുൽമേടിൽ വെള്ളം നിറഞ്ഞ് പ്രകൃതിദത്ത തടാകമാകുയായിരുന്നു. ഇതോടെയാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ സന്ദർശകർ പ്രദേശത്തേക്ക് ഒഴുകിയെത്തിയത്. അൽ-തുവൈറത്ത് മണലാരണ്യത്തിൽ മനോഹര പ്രകൃതിദൃശ്യമായി മാറിയിരിക്കുകയാണ് പത്ത് കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന റൗദത്ത് മുഹന്ന. വാദി മുസ്തവിയടക്കമുള്ളവയുടെ അരികിലുള്ള ഈ പുൽമേട് പ്രദേശത്തെ പ്രമുഖ സീസണൽ പാർക്കുകളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്.
Next Story
Adjust Story Font
16

