Quantcast

'അഹ്‌ലന്‍ കൊണ്ടോട്ടി സീസണ്‍-2' ദമ്മാമില്‍; പ്രശസ്ത മാപ്പിളപ്പാട്ട് ഗായകര്‍ പങ്കെടുക്കും

MediaOne Logo

Web Desk

  • Published:

    1 Jun 2022 10:18 AM IST

അഹ്‌ലന്‍ കൊണ്ടോട്ടി സീസണ്‍-2 ദമ്മാമില്‍;  പ്രശസ്ത മാപ്പിളപ്പാട്ട് ഗായകര്‍ പങ്കെടുക്കും
X

ദമ്മാം കെ.എം.സി.സി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി ഇശല്‍ നൈറ്റും സാംസ്‌കാരിക സംഗമവും സംഘടിപ്പിക്കുന്നു. അഹ്ലന്‍ കൊണ്ടോട്ടി സീസണ്‍-2 എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ കണ്ണൂര്‍ ശരീഫ്, ഫാസിലാ ബാനു, സജ്ല സലീം തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

നിര്‍ധനരായ വൃക്ക രോഗികള്‍ക്ക് ആശ്വാസമായി പ്രവര്‍ത്തിക്കുന്ന കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ സ്മാരക ഡയാലിസിസ് സെന്ററിന്റെ വിപുലീകരണം ലക്ഷ്യമാക്കിയാണ് പരിപാടി സംഘടിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ജൂണ്‍ രണ്ടിന് വൈകിട്ട് എട്ട് മുതല്‍ ആരംഭിക്കുന്ന പരിപാടിയില്‍ വിവിധ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ചവരെ ആദരിക്കും. മുഹമ്മദ് കുട്ടി കോഡൂര്‍, ആലിക്കുട്ടി ഒളവട്ടൂര്‍, സി.പി ശരീഫ് ചോലമുക്ക്, ഹുസൈന്‍ കെ.പി, ആസിഫ് മേലങ്ങാടി, റസാഖ് ബാവു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

TAGS :

Next Story