എയർബാഗ് തകരാർ: സൗദിയിൽ 265 സ്‌കോഡ വാഹനങ്ങൾ തിരിച്ചുവിളിച്ച് വാണിജ്യ മന്ത്രാലയം
2012നും 2021നും ഇടയിൽ നിർമിച്ച അഞ്ച് മോഡലുകളിലാണ് നടപടി

റിയാദ്: ഡ്രൈവർ സൈഡ് എയർബാഗിലെ ഗുരുതരമായ തകരാർ കാരണം 265 സ്‌കോഡ വാഹനങ്ങൾ വാണിജ്യ മന്ത്രാലയം തിരിച്ചുവിളിച്ചു. 2012നും 2021നും ഇടയിൽ നിർമിച്ച ഫാബിയ, കൊഡിയാക്, സൂപ്പർബ്, റാപ്പിഡ്, ഒക്ടാവിയ എന്നീ അഞ്ച് മോഡലുകളിലാണ് നടപടി. അപകടസമയത്ത് എയർബാഗ് പൊട്ടിത്തെറിക്കാനും മൂർച്ചയുള്ള ലോഹഭാഗങ്ങൾ പുറത്തേക്ക് തെറിക്കാനും സാധ്യതയുള്ളതിനാൽ യാത്രക്കാർക്ക് മാരകമായ പരിക്കുകൾ സംഭവിക്കാമെമന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഉപഭോക്താക്കൾ തങ്ങളുടെ വാഹനത്തിന്റെ വിൻ നമ്പർ ഉപയോഗിച്ച് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി പരിശോധന നടത്തണമെന്നും, പ്രാദേശിക ഡീലറായ സമാകോ ഓട്ടോമോട്ടീവിനെ 8001180099 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെട്ട് സൗജന്യമായി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കണമെന്നും അധികൃതർ നിർദേശിച്ചു.
Next Story
Adjust Story Font
16

