വേനൽ-പെരുന്നാൾ അവധികൾ; ഗൾഫിൽ നിന്നുള്ള വിമാന നിരക്ക് കുത്തനെ കൂട്ടി വിമാന കമ്പനികൾ
നാല്‍പതിനായിരം മുതല്‍ അറുപതിനായിരം രൂപ വരെയാണ് നേരിട്ടുള്ള സര്‍വീസുകള്‍ക്ക് കേരളത്തിലേക്ക് ഈടാക്കുന്നത്.

Representative Image
ദമ്മാം: വേനൽ - പെരുന്നാൾ അവധികൾ ഒന്നിച്ചെത്തിയതോടെ ഗൾഫിൽ നിന്നുള്ള വിമാന നിരക്ക് കുത്തനെ കൂട്ടി വിമാന കമ്പനികള്‍. നാല്‍പതിനായിരം മുതല്‍ അറുപതിനായിരം രൂപ വരെയാണ് നേരിട്ടുള്ള സര്‍വീസുകള്‍ക്ക് കേരളത്തിലേക്ക് ഈടാക്കുന്നത്. നിരക്ക് വർധന താങ്ങാൻ കഴിയാതായതോടെ നിരവധി പേർക്ക് യാത്ര ഉപേക്ഷിക്കേണ്ടിയും വന്നു.
കുടുംബത്തോടൊപ്പം അവധിക്ക് നാട്ടിലേക്ക് തിരിക്കാന് തീരുമാനിച്ച പലര്‍ക്കും വിമാന കമ്പനികളുടെ ചാര്‍ജ്ജ് വര്‍ധന തിരിച്ചടിയായി. പെരുന്നാള്‍ അവധിയും സ്‌കൂള്‍ വേനലവധിയും ഒരുമിച്ച് കിട്ടിയെങ്കിലും നാടണയാന്‍ കഴിയാത്ത സങ്കടത്തിലാണ് പലരും. സൗദിയിൽ നിന്നും കേരളത്തിലേക്കുള്ള സര്‍വീസുകള്‍ക്ക് മൂന്നിരട്ടി വരെയാണ് ഇപ്പോള്‍ ചാര്‍ജ് ഈടാക്കുന്നത്. കണക്ക് കൂട്ടലുകള്‍ തെറ്റിച്ച് വിമാന നിരക്ക് ഉയര്‍ത്തിയതോടെ യാത്ര തന്നെ ഉപേക്ഷിക്കേണ്ടി വന്നു പലര്‍ക്കും.
നിരക്ക് വര്‍ധനവില്‍ വലഞ്ഞ് നാട്ടില്‍ ബന്ധുക്കളോടുത്തുള്ള പെരുന്നാള്‍ ആഘോഷവും മറ്റു പരിപാടികളും ഉപേക്ഷിക്കേണ്ടി വന്നവരും നിരവധിയാണ്. വിമാന കന്പനികളുടെ കൊള്ള നിയന്ത്രിക്കുന്നതിനും പ്രവാസികളുടെ യാത്രാ പ്രശ്‌നം ശാശ്വതമായി പരിഹരിക്കുന്നതിനും നിരന്തരം മുറവിളികള്‍ ഉയരുന്നുണ്ടെങ്കിലും കേള്‍ക്കാത്ത ഭാവം നടിക്കുകയാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍.
Adjust Story Font
16

