Quantcast

അക്‌റബിയ ഖുർആനിക് സ്‌കൂൾ സനദ് ദാനവും സാംസ്‌കാരിക സമ്മേളനവും നടത്തി

MediaOne Logo

Web Desk

  • Published:

    25 Jan 2023 3:59 AM GMT

അക്‌റബിയ ഖുർആനിക് സ്‌കൂൾ സനദ് ദാനവും   സാംസ്‌കാരിക സമ്മേളനവും നടത്തി
X

അൽഖോബാർ അക്‌റബിയ ഖുർആനിക് സ്‌കൂൾ സനദ്ദാനവും സാംസ്‌കാരിക സമ്മേളനവും വർണാഭമായ പരിപാടികളോടെ സംഘടിപ്പിച്ചു. ഹൃസ്വ സന്ദർശനത്തിനായി സൗദിയിലെത്തിയ കേരള മദ്രസ വിദ്യാഭ്യാസ ബോർഡ് അംഗം അബൂബക്കർ ഫാറൂഖി ചടങ്ങിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു.

കാലഘട്ടത്തിന്റെ ചുവരെഴുത്തുകൾ വായിച്ചുകൊണ്ട് സർഗാത്മകമായി ഇസ്ലാമിക ജീവിതം നയിക്കുന്ന തലമുറയെ വാർത്തെടുക്കുകയും അത് സമൂഹത്തിനും രാജ്യത്തിനും ഉപകാരപ്പെടുകയും ചെയ്യുന്ന മഹത്തായ സേവനമാണ് മദ്രസ സംവിധാനങ്ങൾ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കെ.ജി തലം മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളുടെ വർണശബളമായ നിരവധി കലാപരിപാടികൾ അരങ്ങേറി. ലഹരിയുടെ പിടിയലമരുന്ന കുട്ടികൾ, സ്ത്രീധനം, അന്ധവിശ്വാസം, സോഷ്യൽ മീഡിയയുടെ ദുരുപയോഗം തുടങ്ങിയ സാമൂഹിക വിപത്തുകൾ വിവിധ കലാരൂപങ്ങളിലൂടെ വിദ്യാർഥികൾ ചിത്രീകരിച്ചത് മികവ് പുലർത്തി.

വെൽക്കം ഡാൻസ്, പെൺകുട്ടികളുടെ ഒപ്പന, ഖവാലി, ഗാനങ്ങൾ, പ്രസംഗം തുടങ്ങിയവ പരിപാടിക്ക് കൊഴുപ്പേകി. കുട്ടികൾ തയാറാക്കിയ ഷോർട് ഫിലിം സദസ്സിൽ പ്രദർശിപ്പിച്ചു. ലൈവ് ക്വിസ്, മൈമിങ്, സംഗീത ശിൽപം, നാടകം തുടങ്ങിയവ മികച്ച നിലവാരം പുലർത്തി. തനിമ കിഴക്കൻ പ്രവിശ്യ പ്രസിഡണ്ട് അൻവർ ഷാഫി പരിപാടി ഉദ്ഘാടനം ചെയ്തു. സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. മദ്രസ അധ്യാപകരെ സദസിൽ ആദരിച്ചു.

Next Story