സുന്ദരിയായി അൽ ബാഹ; പ്രിൻസ് ഹുസാം പാർക്കിൽ 30,000 പുതിയ ചെടികൾ
പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും ആകർഷകമായ അന്തരീക്ഷം ഒരുക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്

റിയാദ്: സൗദിയിലെ അൽ-ബാഹയിലുള്ള 'പ്രിൻസ് ഹുസാം പാർക്ക്' വേനൽക്കാല വിനോദസഞ്ചാര സീസണിനെ വരവേൽക്കാനൊരുങ്ങുന്നു. പാർക്കിലെ പ്രശസ്തമായ ഫ്ലവർ ഗാർഡനിൽ മുപ്പതിനായിരം പുതിയ പൂച്ചെടികൾ നട്ടുപിടിപ്പിച്ചാണ് നഗരസഭയും പരിസ്ഥിതി-ജല-കൃഷി മന്ത്രാലയവും ചേർന്ന് പ്രദേശത്തെ മനോഹരമാക്കിയിരിക്കുന്നത്.
നഗരത്തിന്റെ സൗന്ദര്യം വർധിപ്പിക്കുക, പാർക്കിലെ പ്രകൃതിഭംഗി കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുക, പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും ആകർഷകമായ ഒരു വിനോദ അന്തരീക്ഷം ഒരുക്കുക എന്നിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിക്കായി പ്രദേശം മുൻകൂട്ടി സജ്ജീകരിക്കുകയും വിവിധയിനം വർണ്ണാഭമായ പൂച്ചെടികൾ കൃത്യമായി വെച്ചുപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനായി ഭരണകൂടം നൽകുന്ന വലിയ പിന്തുണയുടെ ഭാഗമായാണ് ഈ പ്രവർത്തനങ്ങൾ നടപ്പാക്കിയതെന്ന് പരിസ്ഥിതി-ജല-കൃഷി മന്ത്രാലയം റീജിയണൽ ഡയറക്ടർ എഞ്ചിനീയർ ഫഹദ് ബിൻ മുഫ്താ അൽ-സഹ്‌റാനി പറഞ്ഞു.
Adjust Story Font
16

