Quantcast

അൽഹസ നവോദയ ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

ഹരിത കെഎംസിസി വിജയികൾ

MediaOne Logo

Web Desk

  • Published:

    13 May 2025 5:29 PM IST

Al-Hasa Navodaya Football Tournament
X

അൽ ഹസ്സ: നവോദയ അൽഹസ്സ റീജിണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. അൽ ഹസ്സ ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷന്റെ കീഴിലുള്ള എട്ടു ടീമുകൾ പങ്കെടുത്തു. സൗദി മിനിസ്ട്രി ഓഫ് ഹെൽത്ത് ഓർത്തോ സർജൻ ഡോ. രാകേഷ് ചക്ല ടൂർണമെന്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ആവേശകരമായ ടൂർണമെൻറിൽ നവോദയയും ഹരിത കെഎംസിസിയും ഫൈനലിൽ ഏറ്റുമുട്ടി. വാശിയേറിയ കലാശക്കളിയിൽ ഹരിത കെഎംസിസി വിജയികളായി. വിജയികൾക്ക് ട്രോഫിയും ക്യാഷ് പ്രൈസും ഇർഷാദ്, ഷൈജൻ ജോണി എന്നിവർ ചേർന്ന് വിതരണം ചെയ്തു. റണ്ണേഴ്‌സിനുള്ള ട്രോഫിയും ക്യാഷ് പ്രൈസും നവോദയകേന്ദ്ര പ്രസിഡണ്ട് ഹനീഫ മൂവാറ്റുപുഴ, റീജണൽ സെക്രട്ടറി ജയപ്രകാശ് ഉളിയക്കോവിൽ കേന്ദ്ര എക്‌സിക്യൂട്ടിവ് അംഗം മധു ആറ്റിങ്ങൾ എന്നിവർ ചേർന്ന് വിതരണം ചെയ്തു.

ടൂർണമെന്റിൽ കൂടുതൽ ഗോളുകൾ നേടിയതിനുള്ള ബഹുമതി നവോദയ താരങ്ങളായ അഖിൽ, സക്കരിയ എന്നിവർ പങ്കിട്ടു. ടൂർണമെന്റിലെ ബെസ്റ്റ് ഗോൾകീപ്പറായി ഹരിത താരമായ റബ്ബിയെ തിരഞ്ഞെടുത്തു. ഉദ്ഘാടനത്തിന്റെ ഭാഗമായി നവോദയ ബാലവേദിയുടെ ഫുട്‌ബോൾ ടീമിന്റെ പ്രദർശന മത്സരവും അരങ്ങേറി. ടൂർണമെന്റിന് സി.സി, റീജണൽ ഏരിയതല പ്രവർത്തകർ നേതൃത്വം കൊടുത്തു.

TAGS :

Next Story