Quantcast

അല്‍ കോബാര്‍ കെ.എം.സി.സി വനിതാവിങ് സാന്ത്വനസ്പര്‍ശം സഹായവിതരണം നടത്തി

MediaOne Logo

Web Desk

  • Published:

    30 May 2022 10:08 AM GMT

അല്‍ കോബാര്‍ കെ.എം.സി.സി വനിതാവിങ് സാന്ത്വനസ്പര്‍ശം സഹായവിതരണം നടത്തി
X

അല്‍ കോബാര്‍ :കെഎംസിസി വനിതാവിങ് വിശുദ്ധ റമളാനില്‍ നടത്തിവരുന്ന ജീവികാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാന്ത്വനസ്പര്‍ശം സഹായവിതരണം അല്‍ കോബാര്‍ റഫ മെഡിക്കല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തി.

ഷബ്ന നജീബ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി അംഗം സുലൈമാന്‍ കൂലേരി സാഹിബ് ഉദ്ഘാടനം നിര്‍വഹിച്ചു. വിധവകള്‍ക്കും നിര്‍ദ്ധന രോഗികള്‍ക്കും, സി.എച്ച് സെന്ററുകള്‍ക്കുമാണ് സഹായം വിതരണം ചെയ്യുന്നത്. അല്‍ കോബാര്‍ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഇഖ്ബാല്‍ ആനമങ്ങാട് സാന്ത്വനസ്പര്‍ശം സഹായ ഫണ്ടുകള്‍ ഏറ്റുവാങ്ങി.

ഇസ്മായില്‍ പുള്ളാട്ട്, നജീബ് ചീക്കിലോട്, ഹബീബ് പൊയില്‍ തൊടി, സിദ്ദിഖ് പാണ്ടികശാല, സിറാജ് ആലുവ, ഫൈസല്‍ കൊടുമ, റഫ അബ്ദുല്‍ അസീസ്, അന്‍വര്‍ ഷാഫി വളാഞ്ചേരി, നജ്മുദ്ധീന്‍ വെങ്ങാട്, അജ്മല്‍ മദനി, റിഫാന ആസിഫ് എന്നിവര്‍ ചടങ്ങിന് ആശംസകള്‍ നേര്‍ന്നു. ആസിയ ഹംസ, ഫൗസിയ റഷീദ്, സിന ഷമീര്‍, ബുഷ്‌റ ഗഫൂര്‍, സല്‍മ അജ്മല്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. ഹാജറാസലീം സ്വാഗതം പറഞ്ഞ യോഗത്തില്‍ റോഷ്ന ഷാജഹാന്‍ ഖിറാഅത്ത് നടത്തി. സീനത്ത് അഷ്റഫ് നന്ദിയര്‍പ്പിച്ചു.

TAGS :

Next Story