Quantcast

തിരുവോണത്തെ വരവേൽക്കാനൊരുങ്ങി അൽഖോബാർ ലുലു; ഉത്രാട ദിനത്തിൽ സ്‌പെഷ്യൽ ഓഫറുകൾ

MediaOne Logo

Web Desk

  • Published:

    7 Sept 2022 11:05 AM IST

തിരുവോണത്തെ വരവേൽക്കാനൊരുങ്ങി അൽഖോബാർ ലുലു;   ഉത്രാട ദിനത്തിൽ സ്‌പെഷ്യൽ ഓഫറുകൾ
X

തിരുവോണത്തിന് ഒരു ദിനം മാത്രം ബാക്കിനിൽക്കെ ആഘോഷം കെങ്കേമമാക്കാനുള്ള ഒരുക്കത്തിലാണ് സൗദിയിലെ പ്രവാസികളും ലുലു ഗ്രൂപ്പും. ഉത്രാടദിനത്തിൽ പ്രത്യേക വിലക്കിഴിവിൽ തനത് നാടൻ പച്ചക്കറികളുടെയും ഓണകോടികളുടെയും വൻ ശേഖരമൊരുക്കിയാണ് ലുലു ഉപഭോക്താക്കൾക്ക് ഓണാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.

അലഖോബാർ ലുലു ഹൈപ്പർ മാർക്കറ്റിലാണ് പ്രത്യേക ഓഫറും ആഘോഷവും സംഘടിപ്പിച്ചിട്ടുള്ളത്. ഉത്രാടപാച്ചിലിന്റെ ഭാഗമായി വൈകിട്ട് മൂന്ന് മുതൽ ആറ് വരെയുള്ള സമയത്ത് പ്രത്യേക വിലക്കിഴിവ് മേളയുണ്ടാകും. മേളയിൽ ഓണാഘോഷത്തിനുള്ള മുഴുവൻ ഉൽപന്നങ്ങളും ഒരുമിച്ച് വാങ്ങാൻ ഉപഭോക്താക്കൾക്ക് വിശാല സൗകര്യമുണ്ടായിരിക്കുമെന്ന് ബ്രാഞ്ച് മാനേജ്‌മെന്റ് അറിയിച്ചു.

23 തനത് വിഭവങ്ങളടങ്ങിയ രുചികരമായ ഓണസദ്യ ബുക്ക് ചെയ്യുന്നതിനായി ഓൺലൈനിലുൾപ്പടെ സൗകര്യമുണ്ടാകും. ആഘോഷത്തിന്റെ ഭാഗമായി ഫാഷൻ, ആഭരണങ്ങൾ, ചിൽഡ്രൻസ് ഉൽപന്നങ്ങൾ എന്നിവയ്ക്ക് ഹാഫ് പേ ബാക്ക് ഓഫറും ബ്രാഞ്ചിൽ ലഭ്യമാണ്.

TAGS :

Next Story