Quantcast

അൽ കോബാർ യുനൈറ്റഡ് എഫ്.സി ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    12 April 2022 12:26 PM IST

അൽ കോബാർ യുനൈറ്റഡ് എഫ്.സി ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു
X

ദമ്മാം: സൗദി കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസി കാല്‍പന്ത് കളി കൂട്ടായ്മയായ അൽ കോബാർ യുനൈറ്റഡ് എഫ്.സി ഇഫ്താര്‍ മീറ്റും ജേഴ്സി പ്രകാശനവും സംഘടിപ്പിച്ചു. അല്‍ കോബാര്‍ നെസ്റ്റോ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രസിഡന്‍റ് ആശി നെല്ലിക്കുന്ന് അധ്യക്ഷനായി. ചെയര്‍മാന്‍ രാജു കെ. ലുക്കാസ് പരിപാടി ഉദ്ഘാടനം ചെയ്തു.

ദമ്മാം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ (ഡിഫ) പ്രസിഡന്‍റ് മുജീബ് കളത്തില്‍ റമദാന്‍ സന്ദേശം നല്‍കി. ബിസിനസ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അസ് ലം കണ്ണൂര്‍, ടി.പി.എം ഫിഹാസ് എന്നിവര്‍ക്കും മാധ്യമ-കായിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മുജീബ് കളത്തിലിനും ക്ലബ് മാനേജ്മെന്‍റ് ആദരവ് നല്ർകി.



ഡിഫ ജനറല്‍ സെക്രട്ടറി ഷനൂബ് കൊണ്ടോട്ടി, നിബ്രാസ് ശിഹാബ്, ഷബീര്‍ ടി.കെ എന്നിവര്‍ മെമെന്‍റോ സമ്മാനിച്ചു. ശരീഫ് മാണൂര്‍, ഫൈസല്‍ എടത്തനാട്ടുകര എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ക്ലബിന്‍റെ പുതിയ ജേഴ്സി പ്രകാശനം മുഷ്താഖ് കാസർക്കോട് ,അസ് ലം കണ്ണൂര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍ വ്വഹിച്ചു. ശംസു കണ്ണൂര്‍, ഫൈസല്‍ കാളികാവ്, ലാല്‍, ഫസല്‍ കാളികാവ്, തമീം മമ്പാട്, നിസാര്‍ എടത്തനാട്ടുകര, റഷീദ് മാനമാറി, റഹീം അലനല്ലൂര്‍ എന്നിവര്‍ ചേര്‍ന്ന് പുതിയ ജേഴ്സി ഏറ്റുവാങ്ങി. പരിപാടിക്ക് റിൻഷാദ്, മുബാരിഷ്, ഷഫീഖ് പാലക്കാഴി, ഷൈജൽ വാണിയമ്പലം, നൗഷാദ് അലനല്ലൂർ എന്നിവര്‍ നേത്യത്വം നല്‍കി.

TAGS :

Next Story