Quantcast

അൽകോബാർ കെഎംസിസി ചികിത്സാ സഹായം കൈമാറി

MediaOne Logo

Web Desk

  • Published:

    13 Sept 2023 6:27 PM IST

അൽകോബാർ കെഎംസിസി ചികിത്സാ സഹായം കൈമാറി
X

വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനാകുന്ന അൽകോബാർ ദഹറാന് ഏരിയാ കെഎംസിസി പ്രവർത്തകനായ കൊളച്ചേരി കമ്പിൽ സ്വദേശിക്ക് വേണ്ടിയുള്ള സൗദി കെഎംസിസി അൽകോബാർ സെൻട്രൽ കമ്മിറ്റിയുടെ ചികിത്സാ സഹായം കൈമാറി.

സെൻട്രൽ കമ്മിറ്റി മുൻ പ്രസിഡണ്ട് ഇഫ്തിയാസ് അഴിയൂർ ചികിത്സ കമ്മിറ്റി വൈസ് ചെയർമാന് മൊയ്തീൻ പി.പിക്ക് തുക കൈമാറി.

ചികിത്സാ കമ്മിറ്റി കൺവീനറും കൊളച്ചേരി ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായ നിസാർ എൽ, അൽകോബാർ സെൻട്രൽ കമ്മിറ്റി മുൻ നേതാക്കളായ മുസ്തഫ കമാൽ കോതമംഗലം, സിറാജ് ആലുവ, കമ്പിൽ ശാഖാ യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് ഫൈസൽ എം, ചികിത്സാ കമ്മിറ്റി യംഗങ്ങളായ ഹുസൈൻ, പി.വി റസാഖ് , അനീസ് പി.പി, റിയാസ് എം എന്നിവർ പങ്കെടുത്തു.

TAGS :

Next Story