Quantcast

അൽഹസ്സ ഒഐസിസി സ്വീകരണവും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    14 Oct 2023 11:40 AM GMT

OICC
X

സുഖൈക്കിൽ വിവിധ സംഘടനകളിൽ നിന്നും രാജിവെച്ച് ഒഐസിസിയിൽ അംഗത്വമെടുത്ത ഇരുപതോളം പേർക്ക് ഒഐസിസി അൽ ഹസ്സ ഏരിയാ കമ്മറ്റി ഉഷ്മളമായ സ്വീകരണം നൽകി.

സുഖൈക്കിലെ മുതിർന്ന നേതാവ് ഷാഹുൽ ഹമീദ് പൊന്നാനിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കൺവീനർ നവാസ് കൊല്ലം പുതുതായി സംഘടനയിലേക്ക് വന്നവരിൽ മെമ്പർഷിപ്പിനുള്ള അപേക്ഷകൾ സ്വീകരിച്ചു കൊണ്ട് ആദരവാരവം പരിപാടി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകൻ പ്രസാദ് കരുനാഗപ്പള്ളിക്കുള്ള ഉപഹാരം ഷിബു മുസ്തഫയും, ഹമീദ് പൊന്നാനിയും ചേർന്ന് കൈമാറി.

ഉമർ കോട്ടയിൽ, ശാഫി കുദിർ, പ്രസാദ് കരുനാഗപ്പള്ളി, ലിജു വർഗ്ഗീസ്, റഫീഖ് വയനാട്, അഫ്സൽ തിരൂർകാട്, മൊയ്തു അടാടി, മുരളി ചെങ്ങന്നൂർ ഷമീർ പറക്കൽ എന്നിവർ പ്രസംഗിച്ചു.

ഷിബു ഷുഖൈക്ക് സ്വാഗതവും, അനിൽകുമാർ നന്ദിയും പറഞ്ഞു. അഷ്റഫ് മാഹി, വിപിൻ കൊല്ലം, മാർട്ടിൻ തിരുവനന്തപുരം, ഹക്കീം കാസർഗോഡ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

TAGS :

Next Story