സൗദിയിലേക്ക് മയക്ക് മരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമം തടഞ്ഞു
രണ്ട് ട്രക്കുകളിലായി മയക്ക് മരുന്ന് ഗുളിഗകൾ വിദഗ്ധമായി ഒളിപ്പിച്ച് കടത്താനുള്ള ശ്രമമാണ് സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി പരാജയപ്പെടുത്തിയത്

സൗദിയിലേക്ക് മയക്ക് മരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമം സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി പരാജയപ്പെടുത്തി. രണ്ട് ട്രക്കുകളിലായി വിദഗ്ധമായി ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. ഇവ സ്വീകരിക്കാനെത്തിയ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.
ദുബ തുറമുഖം വഴി സൌദിയിലെത്തിയ രണ്ട് ട്രക്കുകളിൽ നിന്നാണ് മയക്ക് മരുന്ന് ഗുളികകൾ പിടിച്ചെടുത്തുത്. 12 ലക്ഷത്തിലധികം ആംഫെറ്റാമിൻ ഗുളികകളാണ് സകാത്ത്, ടാക്സ്, ആൻ്റ് കസ്റ്റംസ് അതോറിറ്റിയുടെ പരിശോധനയിൽ കണ്ടെത്തിയത്. പ്രാദേശിക വിപണയിൽ ഏകദേശം ഒരു കോടി 20 ലക്ഷം മുതൽ 3 കോടി വരെ ഡോളറാണ് ഇതിന് പ്രതീക്ഷിക്കുന്ന വില. രണ്ട് ട്രക്കുകളിലായി വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിഗുളികകൾ. ആദ്യം എത്തിയ ട്രക്കിൻ്റെ എയർ ടാങ്കുകളിലായിരുന്നു ഒളിപ്പിച്ചിരുന്നത്. വിശദമായ പരിശോധനയിൽ 6,99,500 ലഹരി ഗുളികകൾ ഇതിൽ നിന്നും പിടിച്ചെടുത്തു. രണ്ടാമത്തെ ട്രക്കിൻ്റെ ടയറിനുള്ളിലായിരുന്നു ഒളിപ്പിച്ചിരുന്നത്. പരിശോധനയിൽ ഇതിൽ നിന്നും 5,79,632 ലഹരി ഗുളികകളും കണ്ടെത്തി. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.
മിഡിൽ ഈസ്റ്റിൽ ഉടനീളമുള്ള യുവാക്കളും കൗമാരക്കാരായ ആൺകുട്ടികളും ആംഫെറ്റാമിനുകൾ കൂടുതലായി ഉപയോഗിക്കുന്നുവെന്നാണ് റിപ്പോർട്ട്. മയക്ക് മരുന്ന് വിൽപ്പനയിലൂടെ ലഭിക്കുന്ന പണം മറ്റ് സംഘടിത കുറ്റകൃത്യങ്ങൾക്കും തീവ്രവാദത്തിനും ധനസഹായം നൽകാനും ഉപയോഗിക്കുന്നതായും അധികൃതർ അറിയിച്ചു.
Adjust Story Font
16