Quantcast

സൗദിയിൽ ബസുകളുടെ പ്രവർത്തനം നിരീക്ഷിക്കുന്ന ഓട്ടോമാറ്റഡ് സംവിധാനം പ്രാബല്യത്തിലായി

സ്‌കൂള്‍ ബസുകളുടെയും പ്രത്യേക ആവശ്യങ്ങൾക്കായി സർവീസ് നടത്തുന്ന ട്രാന്‍സ്‌പോര്‍ട്ട് ബസുകളുടെയും പ്രവര്‍ത്തനങ്ങളാണ് ഇത് വഴി നിരീക്ഷിക്കുക

MediaOne Logo

Web Desk

  • Updated:

    2023-02-01 18:44:04.0

Published:

1 Feb 2023 6:28 PM GMT

സൗദിയിൽ ബസുകളുടെ പ്രവർത്തനം നിരീക്ഷിക്കുന്ന ഓട്ടോമാറ്റഡ് സംവിധാനം പ്രാബല്യത്തിലായി
X

സൗദിയിൽ ബസുകളുടെ പ്രവർത്തനം നിരീക്ഷിക്കുന്ന ഓട്ടോമാറ്റഡ് സംവിധാനം( Representative image)

റിയാദ്: സൗദിയില്‍ ബസുകളുടെ പ്രവർത്തനം നിരീക്ഷിക്കുന്ന ഓട്ടോമാറ്റഡ് സംവിധാനം പ്രാബല്യത്തിലായി. സ്‌കൂള്‍ ബസുകളുടെയും പ്രത്യേക ആവശ്യങ്ങൾക്കായി സർവീസ് നടത്തുന്ന ട്രാന്‍സ്‌പോര്‍ട്ട് ബസുകളുടെയും പ്രവര്‍ത്തനങ്ങളാണ് ഇത് വഴി നിരീക്ഷിക്കുക. നിയമ ലംഘനം കണ്ടെത്തിയാൽ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.

ഈ മാസം മുതൽ രാജ്യത്ത് ഓട്ടോമാറ്റഡ് മോണിറ്ററിംഗ് സംവിധാനം നടപ്പിലാക്കുമെന്ന് നേരത്തെ ഗതാഗത അതോറിറ്റി അറിയിച്ചിരുന്നതാണ്. സ്‌കൂള്‍ ബസുകളെയും പ്രത്യേക ആവശ്യങ്ങൾക്കായി സർവീസ് നടത്തുന്ന ബസുകളെയും നിരീക്ഷിക്കുന്നതാണ് പുതിയ സംവിധാനം. ബസ് പ്രവർത്തിപ്പിക്കുവാനുളള അനുമതി പരിശോധിക്കുക, , അനുമതിയില്ലാത്ത ബസുകളെ കണ്ടെത്തൽ, ബസുകളുടെ പ്രവര്‍ത്തന കാലാവധി പരിശോധിക്കൽ എന്നിവയാണ് പ്രധാനമായും പുതിയ സംവിധാനത്തിലൂടെ നിരീക്ഷിക്കുക.

ബസുകളുടെ സ്ഥിരതയും ഗുണനിലവാരവും പരിശോധിക്കുന്നതിനും, ബസുകളിൽ നിന്നും പുറന്തള്ളുന്ന കാർബണിൻ്റെ അളവ് കണ്ടെത്തി ആവശ്യമെങ്കിൽ പരിഹാരം നിർദേശിക്കാനും ഇത് വഴി സാധിക്കും. പൊതു ഗതാഗത സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിൻ്റേയും ഭാഗമായാണ് പുതിയ നീക്കം. ഗതാഗത അതോറിറ്റി നിശ്ചയിച്ചിട്ടുള്ള ചട്ടങ്ങളും സാങ്കേതിക സജ്ജീകരണങ്ങളും പാലിക്കുന്നുണ്ടെന്നും പുതിയ സംവിധാനം വഴി ഉറപ്പ് വരുത്തും. കൂടുതല്‍ പ്രവര്‍ത്തനങ്ങളുടെ നിരീക്ഷണം ഇതിലേക്ക് പിന്നീട് കൂട്ടിചേര്‍ക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.

TAGS :

Next Story