സൗദി ജുബൈലിലെ പ്രവാസി വ്യവസായി നാട്ടില്‍ നിര്യാതനായി
കൊല്ലം കുണ്ടറ മുളവന സ്വദേശി തൂവൽ വീട്ടിൽ തസീം യൂനുസ് (48) ആണ് മരിച്ചത്

ദമ്മാം: സൗദി ജുബൈലിലെ പ്രവാസി വ്യവസായി നാട്ടില്‍ നിര്യാതനായി. കൊല്ലം കുണ്ടറ മുളവന സ്വദേശി തൂവൽ വീട്ടിൽ തസീം യൂനുസ് (48) ആണ് മരിച്ചത്. ഇന്ന് രാവിലെ വീടിനകത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ദമ്മാമിലും ജുബൈലിലും വലിയ സൗഹൃദ വലയമുള്ള തസീം സൗദി അറേബ്യയിലും ബഹ്‌റൈനിലും ഇന്ത്യയിലും ബിസിനസ് സംരംഭകനായിരുന്നു. വിദേശത്ത് പഠിക്കുന്ന മൂത്ത മകൻ അയ്മൻ അന്ത്യ കർമങ്ങൾക്കായി ഇന്ന് നാട്ടിലെത്തും. പെട്ടെന്നുള്ള തസീമിന്റെ വിയോഗം സുഹൃത്തുക്കളെയും ബന്ധുക്കളെയും ദുഃഖത്തിലാഴ്ത്തി. നിലവിൽ മൃതദേഹം കുണ്ടറ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഖബറടക്കം മുളവന മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ തിങ്കളാഴ്ച രാവിലെ നടക്കും. ഭാര്യ: ഹസീന, മക്കൾ: അയ്മൻ (യു.കെ), അൽഹാൻ.
Next Story
Adjust Story Font
16

