Quantcast

സൗദിയില്‍ വിദേശികളുടെ പണമിടപാടില്‍ വീണ്ടും ഇടിവ്

714 കോടി റിയാലിന്റെ കുറവാണ് ഈ വര്‍ഷം ഇതുവരെ രേഖപ്പെടുത്തിയത്

MediaOne Logo

Web Desk

  • Updated:

    2022-11-29 18:06:11.0

Published:

29 Nov 2022 6:02 PM GMT

സൗദിയില്‍ വിദേശികളുടെ പണമിടപാടില്‍ വീണ്ടും ഇടിവ്
X

സൗദിയില്‍ നിന്നും വിദേശികള്‍ സ്വന്തം നാടുകളിലേക്ക് അയക്കുന്ന പണത്തില്‍ വീണ്ടും ഇടിവ്. സൗദിയിലുള്ള വിദേശികള്‍ കഴിഞ്ഞ മാസം സ്വദേശങ്ങളിലേക്ക് 1124 കോടി റിയാലിന്റെ പണമിടപാട് നടത്തിയതായി സൗദി ദേശീയ ബാങ്കായ സാമ പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ എട്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഇതിനേക്കാള്‍ കുറഞ്ഞ റെമിറ്റന്‍സ് നിരക്ക് രേഖപ്പെടുത്തിയത്- 1120 കോടി റിയാല്‍.

ഈ വര്‍ഷം ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ വിദേശികള്‍ 12,266 കോടി റിയാല്‍ സ്വദേശങ്ങളിലേക്ക് അയച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 5.5 ശതമാനം കുറവാണിത്. 2021 ഇല്‍ ഇത് 12,980 കോടി റിയാലായിരുന്നിടത്താണ് വലിയ ഇടിവ് രേഖപ്പെടുത്തിയത്. 714 കോടി റിയാലിന്റെ കുറവാണ് ഈ വര്‍ഷം ഇതുവരെയായി രേഖപ്പെടുത്തിയത്.

TAGS :

Next Story