Quantcast

സൗദി ഫുട്ബോളിൽ നിക്ഷേപം വർധിപ്പിക്കാൻ അപെക്സ്

സമീപ കാലത്ത് വലിയ വളർച്ചയാണ് സൗദി ഫുട്ബോൾ കൈവരിച്ചത്

MediaOne Logo

Web Desk

  • Published:

    23 Oct 2025 3:27 PM IST

സൗദി ഫുട്ബോളിൽ നിക്ഷേപം വർധിപ്പിക്കാൻ അപെക്സ്
X

റിയാദ്: സൗദി ഫുട്‌ബോൾ മേഖലയിലെ നിക്ഷേപം വർധിപ്പിക്കാൻ ആഗോള സ്‌പോർട്‌സ് നിക്ഷേപ കമ്പനിയായ അപെക്‌സ് പദ്ധതിയിടുന്നു. സമീപ കാലത്ത് സൗദി ഫുട്ബോൾ വലിയ വളർച്ചയാണ് കൈവരിച്ചതെന്ന് അപെക്സ് സ്ഥാപകനും സിഇഒയുമായ അന്റോണിയോ കാസോറിനോ പറഞ്ഞു. ‌റിയാദിൽ നടന്ന പ്രൈവറ്റ് ഇക്വിറ്റി കോൺഫറൻസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കാസോറിനോ. പ്രാദേശികമായും അന്തർദേശീയ തലത്തിലും കായിക രം​ഗത്ത് വൻതോതിലുള്ള നിക്ഷേപമാണ് സൗദി അറേബ്യ നടത്തുന്നത്. കായിക മേഖലയിലെ ലോകത്തെ മുൻനിര നിക്ഷേപകരിലൊന്നാണ് അപെക്സ്. ലോകമെമ്പാടുമുള്ള എല്ലാ വിപണികളും ഞങ്ങൾ നിരീക്ഷിക്കുന്നു. കായിക രം​ഗത്ത് വ്യക്തമായ കാഴ്ചപ്പാടുള്ളതുകൊണ്ടാണ് തങ്ങളുടെ പ്രധാനപ്പെട്ട നിക്ഷേപ കേന്ദ്രങ്ങളിലൊന്നായി സൗദിയെ തെരഞ്ഞെടുക്കാൻ കാരണമെന്നും കാസോറിനോ കൂട്ടിച്ചേർത്തു.

TAGS :

Next Story