Quantcast

ഏഷ്യൻകപ്പ്: ഇന്ത്യക്ക് നാളെ നിർണായക മത്സരം

ഖത്തറിലെ മലയാളി ആരാധകരുടെ പിന്തുണ ടീമിന് ഊര്‍ജം പകരുന്നതായി കോച്ച് ഇഗോര്‍ സ്റ്റിമാക് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    17 Jan 2024 7:09 PM GMT

ഏഷ്യൻകപ്പ്: ഇന്ത്യക്ക് നാളെ നിർണായക മത്സരം
X

ദോഹ: ഏഷ്യൻകപ്പ് ഫുട്ബാളിൽ ഇന്ത്യക്ക് നാളെ നിർണായക മത്സരം . ഇന്ത്യൻ സമയം രാത്രി എട്ടിന് അഹമ്മദ് ബിൻഅലി സ്റ്റേഡിയത്തിലെ മത്സരത്തിൽ ഉസ്ബെകിസ്താനാണ് എതിരാളി. ഖത്തറിലെ മലയാളി ആരാധകരുടെ പിന്തുണ ടീമിന് ഊര്‍ജം പകരുന്നതായി കോച്ച് ഇഗോര്‍ സ്റ്റിമാക് പറഞ്ഞു.

ആദ്യമത്സരത്തിൽ ആസ്ട്രേലിയക്കെതിരെ പ്രതിരോധം തീര്‍ത്ത് തോല്‍വിയുട‌െ ആഘാതം കുറിച്ച നീലപ്പടക്ക് രണ്ടാം അങ്കത്തില്‍ തന്ത്രം മാറ്റിയേ തീരു. ഗോളടിപ്പിക്കാതിരിക്കുന്നതിന് ഒപ്പം തന്നെ ഗോളടിക്കാനുള്ള വഴികളും തുറന്നെടുക്കണം.ആസ്ത്രേലിയക്ക് എതിരായ പ്രകടനം ടീമിന് ആത്മവിശ്വാസം പകരുന്നുണ്ട്.എന്നാല്‍ ഉസ്ബെകിസ്താന്‍ നിസാരരല്ല, ഫിഫ റാങ്കിങ്ങില്‍ 68ാം സ്ഥാനക്കാര്‍.ഗ്രീക്ക്, തുർകിഷ്, ഫ്രഞ്ച് ലീഗുകളിൽ കളിക്കുന്ന താരങ്ങളാണ് ട‌ീമിന്റെ കരുത്ത്.

ആദ്യ മത്സരത്തില്‍ സിറിയയോട് സമനില വഴങ്ങിയ ഉസ്ബെക്കിസ്താനും ജയിക്കാന്‍ വേണ്ട‌ി കളിക്കുമെന്നുറപ്പാണ്. മധ്യനിരയിലാണ് കോച്ച് ഇഗോര്‍ സ്റ്റിമാക്കിന് പ്രധാന തലവേദന. സഹലിന് കളിക്കാനാകുമോയെന്ന് ഉറപ്പില്ല.ആസ്ത്രേലിക്കെതിരെ ചാങ്തേ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മധ്യനിരയില്‍ നിന്ന് കാര്യമായ പിന്തുണ കൂടി ലഭിച്ചാല്‍ ഛേത്രി-ചാങ്തേ സഖ്യം കൂടുതല്‍ അപകടകാരികളാകും

TAGS :

Next Story