സൗദിയിൽ നിർമ്മാണം പുരോഗമിക്കുന്ന മെഗാ പ്രൊജക്ടുകളുടെ പുരോഗതി വിലയിരുത്തി
കൗണ്‍സില്‍ ഓഫ് എക്‌ണോമിക് ആന്റ് ഡവലപ്പ്‌മെന്റ് അഫയേഴസാണ് പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയത്.

റിയാദ്: സൗദിയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന മെഗാ പ്രൊജക്ടുകളുടെ പുരോഗതി സംബന്ധിച്ച് അവലോകനം നടത്തി. പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് കീഴില്‍ നിര്‍മ്മാണം നടക്കുന്ന ദിരിയ, നിയോം, ഖിദ്ദിയ്യ, റെഡ്‌സീ, റോഷ്ന്‍ പദ്ധതികളുടെ അവലോകനമാണ് നടന്നത്. കൗണ്‍സില്‍ ഓഫ് എക്‌ണോമിക് ആന്റ് ഡവലപ്പ്‌മെന്റ് അഫയേഴസാണ് പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയത്.
ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായി രാജ്യത്ത് നടപ്പിലാക്കുന്ന മെഗാ പ്രൊജക്ടുകളുടെ നിര്‍മ്മാണ പുരോഗതിയാണ് അവലോകന വിധേയമാക്കിയത്. പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് കീഴില്‍ നിര്‍മ്മാണം നടത്തി വരുന്ന പദ്ധതികളായ ദിരിയ, നിയോം, ഖിദ്ദിയ്യ, റെഡ്‌സി, റോഷ്ന്‍ പദ്ധതികളെയാണ് അവലോകനം ചെയ്തത്. കൗണ്‍സില്‍ ഓഫ് എക്‌ണോമിക് ആന്റ് ഡവലപ്‌മെന്റ് അഫയേഴ്‌സാണ് പ്രവര്‍ത്തനം വിലയിരുത്തുന്നത്.
പ്രൊജക്ടുകളുടെ സമയബന്ധിതമായ നിര്‍മ്മാണം. ഇത് വരെ പൂര്‍ത്തീകരിച്ച മേഖലകള്‍, പ്രവര്‍ത്തന പുരോഗതിയും വേഗതയും, അനുബന്ധ പദ്ധതികളുടെ വികസനം തുടങ്ങിയവ കൗണ്‍സില്‍ വിലയിരുത്തി. ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തിയായ ചെങ്കടല്‍ പദ്ധതിയുടെ ഉല്‍ഘാടനവും അന്താരാഷ്ട്ര വിമാനത്താവളവത്തിന്റെ താല്‍ക്കാലിക ടെര്‍മിനലിന്റെ പ്രവര്‍ത്തനവും സംബന്ധിച്ച പ്രഖ്യാപനത്തെയും കൗണ്‍സില്‍ സ്വാഗതം ചെയ്തു. മെഗാ പ്രൊജക്ടുകളുടെ നിര്‍മ്മാണം ത്വരിതപ്പെടുത്തുന്നതിന് വരും വര്‍ഷങ്ങളിലുള്ള സൗദിയുടെ വാര്‍ഷിക ബജറ്റില്‍ കൂടുതല്‍ തുക വിലയിരത്തിയിട്ടുണ്ട്.
Adjust Story Font
16

