Quantcast

സൗദി അരാംകോയുടെ റാസ്തനൂറ റിഫൈനറിയിലേക്ക് വീണ്ടും ഡ്രോൺ

ആക്രമണത്തിൽ നാശനഷ്ടമില്ലെന്ന് സൗദി പ്രതിരോധ മന്ത്രാലയം

MediaOne Logo

Web Desk

  • Published:

    4 March 2026 5:01 PM IST

സൗദി അരാംകോയുടെ റാസ്തനൂറ റിഫൈനറിയിലേക്ക് വീണ്ടും ഡ്രോൺ
X

റിയാദ്: സൗദിയിലെ റാസ്തനൂറയിലുള്ള അരാംകോ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ വീണ്ടും ആക്രമണ ശ്രമം നടന്നതായി പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി സ്ഥിരീകരിച്ചു. പ്രാഥമിക വിലയിരുത്തലുകൾ പ്രകാരം ഒരു ഡ്രോൺ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും എന്നാൽ യാതൊരുവിധ നാശനഷ്ടങ്ങളും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്.

ആക്രമണ ശ്രമം പരാജയപ്പെടുത്തിയതായും റിഫൈനറിയുടെ പ്രവർത്തനത്തിന് യാതൊരുവിധ തടസ്സവും നേരിട്ടിട്ടില്ലെന്നും തുർക്കി അൽ മാലിക്കി വ്യക്തമാക്കി. നേരത്തെ റിയാദിലെ അൽ ഖർജിലുണ്ടായ ആക്രമണ ശ്രമം സൗദി പ്രതിരോധിച്ചിരുന്നു. 10 ഡ്രോണുകളും 2 ക്രൂയിസ് മിസൈലുകളുമാണ് തകർത്തതെന്നും അൽ മാലിക്കി അറിയിച്ചു.

TAGS :

Next Story