സൗദിയുടെ കിഴക്കൻ പ്രവിശ്യയെ ലക്ഷ്യമാക്കി മിസൈൽ ആക്രമണശ്രമം
പ്രതിരോധിച്ചതായി സൗദി സഖ്യസേന

റിയാദ്: സൗദിയുടെ കിഴക്കൻ പ്രവിശ്യയെ ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈൽ ആക്രമണശ്രമം. ആക്രമണത്തെ പ്രതിരോധിച്ചതായി സൗദി സഖ്യസേന വക്താവ് തുർക്കി അൽ മാലിക്കി അറിയിച്ചു. ആക്രമണത്തിന് പിന്നിൽ ഹൂതികൾ ആണെന്നാണ് പ്രാഥമിക വിവരം.
കഴിഞ്ഞ ആഴ്ചകളിലായി സൗദിക്ക് നേരെ നിരന്തരമായി ആക്രമണശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഹൂതി തീവ്രവാദികളുടെ തുടർച്ചയായ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനും, തെക്കൻ ചെങ്കടലിലെ സമുദ്രപാതക്കും ഭീഷണിയാകുന്ന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് സഖ്യസേന ഞായറാഴ്ച പ്രത്യേക സൈനിക നടപടിയെടുത്തിരുന്നു.
Next Story
Adjust Story Font
16

