Quantcast

ഇറാം മോട്ടോര്‍സിന് ഓട്ടോകാര്‍ മാഗസിന്‍ പുരസ്‌കാരം

ഏറ്റവും മികച്ച ഉപഭോക്തൃ ഡീലര്‍ക്കുള്ള പുരസ്‌കാരമാണിത്

MediaOne Logo

Web Desk

  • Updated:

    2024-01-22 19:09:14.0

Published:

23 Jan 2024 12:13 AM IST

ഇറാം മോട്ടോര്‍സിന് ഓട്ടോകാര്‍ മാഗസിന്‍ പുരസ്‌കാരം
X

ദമ്മാം: ഇന്ത്യയിലെ മികച്ച കാര്‍ ഡീലര്‍ക്കുള്ള ഓട്ടോകാര്‍ മാഗസിന്‍ പുരസ്‌കാരം നേടി ഇറാം മോട്ടോര്‍സ് കമ്പനി. മഹീന്ദ്ര ആന്റ് മഹീന്ദ്ര വാഹനങ്ങളുടെ കേരളത്തിലെ ഏറ്റവും വലിയ ഡീലറാണ് ഇറാം മോട്ടോര്‍സ്. പ്രമുഖ പ്രവാസി വ്യവസായിയും ഇറാം ഗ്രൂപ്പ് സി.ഇ.ഒ യുമായ ഡോക്ടര്‍ സിദ്ധീഖ് അഹമ്മദ് പുരസ്‌കാരം ഏറ്റുവാങ്ങി.

ഇന്ത്യയിലെ ഏറ്റവും മികച്ച ഉപഭോകതൃ കേന്ദ്രീകൃത കാര്‍ ഡീലര്‍ക്കുള്ള പുരസ്‌കാരത്തിന് ഇറാം മോട്ടോര്‍സ് അര്‍ഹരായി. ഓട്ടോകാര്‍ ഇന്ത്യ മാഗസിന്റേതാണ് പുരസ്‌കാരം. മുംബൈയില്‍ സംഘടിപ്പിച്ച വര്‍ണ്ണാഭമായ ചടങ്ങില്‍ ഇറാം മോട്ടോര്‍സ് ചെയര്‍മാന്‍ ഡോക്ടര്‍ സിദ്ധീഖ് അഹമ്മദ് പുരസ്‌കാരം ഏറ്റുവാങ്ങി.

മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ കേരളത്തിലെ ഏറ്റവും വലയി ഡീലറാണ് ഇറാം മോട്ടോര്‍സ്. മഹീന്ദ്ര മാനേജ്‌മെന്റിന്റെ സഹകരണവും പിന്തുണയുമാണ് ഇറാമിനെ പുരസ്‌കാരത്തിന് അര്‍ഹരാക്കിയതെന്ന് സിദ്ധീഖ് അഹമ്മദ് പറഞ്ഞു.

തൃശ്ശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളില്‍ 26 ഷോറൂമുകളാണ് ഇറാം മോട്ടോര്‍സിനുള്ളത്. ഒന്നര പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിച്ചു വരുന്ന കമ്പനിക്ക് നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ഇതിനകം ലഭിച്ചിട്ടുണ്ട്. വ്യവസായിക, ട്രാവല്‍, കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ സൗദിയിലും ഇറാം ഗ്രൂപ്പിന്റെ വിവിധ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

TAGS :

Next Story