സൗദിയിൽ ശരാശരി ആയുർദൈർഘ്യം 74ൽ നിന്നും 80 ആയി ഉയർന്നു
'ബജറ്റ് ഫോറം 2026' ൽ സൗദിയുടെ ആരോഗ്യമേഖലയിലെ നേട്ടങ്ങൾ വിശദീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി

റിയാദ്: സൗദി പൗരന്മാരുടെ ശരാശരി ആയുർദൈർഘ്യം ഉയർന്നതായി സൗദി ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജെൽ. റിയാദിൽ നടന്ന 'ബജറ്റ് ഫോറം 2026' ൽ സൗദിയുടെ ആരോഗ്യമേഖലയിലെ നേട്ടങ്ങൾ വിശദീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2016 ൽ 74 വയസ്സായിരുന്ന ശരാശരി ആയുർദൈർഘ്യം 2025 ലേക്കെത്തിയപ്പോൾ 80 വയസ്സായി ഉയർന്നെന്ന് ഫഹദ് അൽ ജലാജെൽ അറിയിച്ചു. ഈ കാലയളവിൽ റോഡ് അപകട മരണങ്ങൾ 60 ശതമാനമായി കുറഞ്ഞു. പകർച്ചവ്യാധികൾ, ജീവിതശൈലി രോഗങ്ങൾ മൂലമുള്ള മരണങ്ങളിലും കുറവ് വന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷൻ 2030 ന്റെ ഭാഗമായി ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തിയതായും പൊതുജനാരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ അടുത്ത വർഷവും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Next Story
Adjust Story Font
16

