Quantcast

കോവിഡ് കാല സേവനങ്ങള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കനിവ് സാംസ്‌കാരിക വേദിയുടെ അംഗീകാരം

MediaOne Logo

Web Desk

  • Published:

    2 Jun 2022 5:20 AM GMT

കോവിഡ് കാല സേവനങ്ങള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്  കനിവ് സാംസ്‌കാരിക വേദിയുടെ അംഗീകാരം
X

ദമ്മാം കനിവ് സാംസ്‌കാരിക വേദി കോവിഡ് കാലത്തെ സേവനങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ആരോഗ്യ, ജീവകാരുണ്യ, മാധ്യമ രംഗത്തുള്ള വ്യക്തിത്വങ്ങള്‍ക്കാണ് ആദരം സംഘടിപ്പിച്ചത്.

കനിവ് സുവര്‍ണ്ണരാവ് 2022 എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ആരോഗ്യ രംഗത്തുനിന്ന് ഡോക്ടര്‍മാരായ സന്തോഷ് മാധവന്‍, ബെനോ പോലചിറക്കല്‍, പ്രമോദ് മാത്യു, ബിജു വര്‍ഗീസ്, മറിയം ജോര്‍ജ്ജ് എന്നിവരും നാല്‍പ്പതിലധികം നഴ്സുമാരും പാരാമെഡിക്കല്‍ പ്രവര്‍ത്തകരും ആദരം ഏറ്റുവാങ്ങി.

മാധ്യമ രംഗത്തുനിന്ന് സാജിദ് ആറുട്ടുപുഴ, മുജീബ് കളത്തില്‍ എന്നിവരും, സാമൂഹ്യ-സാംസ്‌കാരിക രംഗത്തു നിന്ന് നാസ് വക്കം, ഷാജി മതിലകം, ആല്‍ബിന്‍ ജോസഫ് എന്നിവരെയും ആദരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി. സന്തോഷ് ചങ്ങനാശ്ശേരി, ബിജു ബേബി, ഷിജു ജോണ്‍ ഷജി പാത്തിച്ചിറ എന്നിവര്‍ നേതൃത്വം നല്‍കി.

TAGS :

Next Story