Quantcast

സൗദിയിലേക്കുള്ള നാല് രാജ്യങ്ങളുടെ മാംസ ഇറക്കുമതി നിരോധനം നീക്കി

വൈറസ് സാന്നിധ്യത്തെ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുമ്പ് അതോറിറ്റി ഏര്‍പ്പെടുത്തിയ നിരോധനമാണ് നീക്കിയത്

MediaOne Logo

Web Desk

  • Updated:

    2023-05-10 19:05:25.0

Published:

10 May 2023 5:55 PM GMT

Saudi Arabia, Meat ban, സൗദി,  മാംസ ഇറക്കുമതി,കുവൈത്ത്, മംഗോളിയ, പോളണ്ട്, ഫ്രാന്‍സ്
X

ദമ്മാം: നാല് രാജ്യങ്ങളില്‍ നിന്നും സൗദിയിലേക്ക് മാംസ ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. കുവൈത്ത്, മംഗോളിയ, പോളണ്ട്, ഫ്രാന്‍സ് രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങളുടെ താല്‍ക്കാലിക വിലക്കാണ് നീക്കിയത്. വൈറസുകളുടെ സാന്നിധ്യത്തെ തുടര്‍ന്നാണ് ഇവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് നിരോധനമേര്‍പ്പെടുത്തിയിരുന്നത്.

സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് വിലക്ക് നീക്കിയത്. വൈറസ് സാന്നിധ്യത്തെ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുമ്പ് അതോറിറ്റി ഏര്‍പ്പെടുത്തിയ നിരോധനമാണ് നീക്കിയത്. കുവൈത്ത്, പോളണ്ട്, മംഗോളിയ, ഫ്രാന്‍സ് രാജ്യങ്ങളില്‍ നിന്നുള്ള ബീഫ്, മട്ടന്‍, ചിക്കന്‍, മുട്ട ഉല്‍പന്നങ്ങള്‍ക്കാണ് വിലക്കുണ്ടായിരുന്നത്. ഇവിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത വൈറസ് സാനിധ്യം മാറിയ സാഹചര്യത്തിലാണ് അനുമതി ലഭ്യമാക്കിയത്. ഇത് സംബന്ധിച്ച അറിയിപ്പ് സൗദി ചേംബേഴ്‌സിന് എസ്.എഫ്.ഡി.എ കൈമാറി.

എന്നാല്‍ അര്‍ജന്‍റീനയില്‍ നിന്നുള്ള മാംസ ഉല്‍പന്നങ്ങള്‍ക്ക് പുതുതായി വിലക്കേര്‍പ്പെടുത്തിയതായും അതോറിറ്റി അറിയിച്ചു. താല്‍ക്കാലികമായാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഇവിടെ നിന്നുള്ള ഉല്‍പന്നങ്ങളില്‍ ഇന്‍ഫ്‌ളുവന്‍സ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.

TAGS :

Next Story