Quantcast

സൗദി ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്ത ബാങ്കുകൾക്ക് നേട്ടം; നിക്ഷേപത്തിൽ 11.6 ശതമാനത്തിന്റെ വളർച്ച

MediaOne Logo

Web Desk

  • Published:

    29 Aug 2022 5:05 AM GMT

സൗദി ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്ത ബാങ്കുകൾക്ക്   നേട്ടം; നിക്ഷേപത്തിൽ 11.6 ശതമാനത്തിന്റെ വളർച്ച
X

സൗദി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത രാജ്യത്തെ ബാങ്കുകളുടെ നിക്ഷേപത്തിൽ വർധനവ് രേഖപ്പെടുത്തി. രാജ്യത്തെ ഓഹരി വിപണിയായ തദവ്വുലിൽ ലിസ്റ്റ് ചെയ്ത ബാങ്കുകൾക്കാണ് നേട്ടം. ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്ത പത്ത് ബാങ്കുകളിലെ നിക്ഷേപം ഒരു വർഷത്തിനിടെ 11.6 ശതമാനം തോതിൽ വർധിച്ചു.

ബാങ്കുകളിലെ ആകെ നിക്ഷേപം 2.26 ട്രില്യൺ റിയാലായി ഉയർന്നു. തൊട്ടു മുമ്പത്തെ വർഷമിത് 2.03 ട്രില്യൺ റിയാലായിരുന്നു. ബാങ്കുകളിലെ ആകെ നിക്ഷേപകരിൽ 66.7 ശതമാനവും കറണ്ട് അകൗണ്ടുകളാണ്. ഈ ഇനത്തിൽ 1.51 ട്രില്യൺ റിയാലിന്റെ നിക്ഷേപമാണുള്ളത്. സൗദി നാഷണൽ ബാങ്കായ എസ്.എൻ.ബിയിലും അൽറാജ്ഹി ബാങ്കിലുമാണ് കൂടുതൽ നിക്ഷേപം.

TAGS :

Next Story